500 കോ​ടി വാ​യ്പ ല​ക്ഷ്യ​മി​ട്ട് കെ​എ​ഫ്സി കാ​ന്പ​യി​ൻ
500 കോ​ടി വാ​യ്പ ല​ക്ഷ്യ​മി​ട്ട് കെ​എ​ഫ്സി കാ​ന്പ​യി​ൻ
Thursday, August 22, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 500 കോ​​​ടി വാ​​​യ്പാ അ​​​നു​​​മ​​​തി ല​​​ക്ഷ്യ​​​മി​​​ട്ട് കേ​​​ര​​​ളാ ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൊ​​​ച്ചി​​​യി​​​ൽ ന​​​വം​​​ബ​​​റി​​​ൽ വ്യ​​​വ​​​സാ​​​യസം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കും. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്താ​​​കെ വാ​​​യ്പാ കാ​​​ൻ​​​വാ​​​സിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കും. കൂ​​​ടാ​​​തെ മി​​​ക​​​ച്ച ക്രെ​​​ഡി​​​റ്റ് റേ​​​റ്റിം​​​ഗ് ഉ​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് അ​​​ര ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ൽ പ​​​ലി​​​ശ ഇ​​​ള​​​വും അ​​​നു​​​വ​​​ദി​​​ക്കും.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​യ്ക്ക് അ​​​തി​​​വേ​​​ഗം അ​​​നു​​​മ​​​തി ന​​​ല്​​​കും. തു​​​ട​​​ക്ക​​​ത്തി​​​ൽ ന​​​ല്കു​​​ന്ന പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സ് ഒ​​​ഴി​​​കെ കെഎ​​​ഫ്സി, സം​​​രം​​​ഭ​​​ക​​​രി​​​ൽ​​നി​​​ന്നും വാ​​​യ്പാ കാ​​​ല​​​യ​​​ള​​​വി​​​ൽ മ​​​റ്റൊ​​​രു ത​​​ര​​​ത്തി​​​ലു​​​മു​​​ള്ള ചാ​​​ർ​​​ജും ഈ​​​ടാ​​​ക്കി​​​ല്ല.


വാ​​​യ്പ​​​ക​​​ൾ കാ​​​ൻ​​​വാ​​​സ് ചെ​​​യ്യാ​​​ൻ എ​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​ത്യേ​​​ക ടീ​​​മി​​​നെ കൂ​​​ടാ​​​തെ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളെ​​​യും നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി ലാ​​​ഭ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​ത്​​​പാ​​​ദ​​​ന-സേ​​​വ​​​ന മേ​​​ഖ​​​ല​​​കളിലെ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് മു​​​ൻ​​​ഗ​​​ണ​​​നയെന്നു ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റുമായ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.