ബ്രിട്ടാനിയ ഉത്പന്നങ്ങൾക്കു വില കൂടും
Thursday, August 22, 2019 11:09 PM IST
കോൽക്കത്ത: ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) വിഭാഗത്തിലെ പ്രധാന സ്ഥാപനമായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഉത്പന്നങ്ങളുടെ വില ഉയർത്താൻ തീരുമാനിച്ചു. നടപ്പു സാന്പത്തികവർഷത്തിലെ മൂന്നാം ത്രൈമാസത്തിൽ വിലവർധന നടപ്പാക്കാനാണ് തീരുമാനം.
വില്പന കുറഞ്ഞതിലൂടെയുള്ള വരുമാനക്കുറവ് വില വർധിപ്പിച്ച് ക്രമീകരിക്കാനാണ് നീക്കം.
രാജ്യത്ത് ബിസ്കറ്റ് വിപണിയിൽ 33 ശതമാനം വിപണിവിഹിതം ബ്രിട്ടാനിയയ്ക്കുണ്ട്.