ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു
Saturday, August 24, 2019 12:13 AM IST
കൊച്ചി: റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സിന്റെ സംഘടനയായ ക്രെഡായ് (ദി കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) അവതരിപ്പിക്കുന്ന പ്രോപ്പർട്ടി എക്സ്പോ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ തുടങ്ങി. ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജെയിൻ നിർവഹിച്ചു. രാവിലെ 10 മുതൽ രാത്രി എട്ടു വരെ നടക്കുന്ന പ്രോപ്പർട്ടി എക്സ്പോയിൽ കൊച്ചിയിലെ 30 ഓളം മുൻനിര ബിൽഡർമാർ അവരുടെ 100 ലേറെ പ്രോപ്പർട്ടികളുമായി പങ്കെടുക്കുന്നുണ്ട്. എസ്ബിഐ ആണ് പ്രോപ്പർട്ടി എക്സ്പോയുടെ ബാംങ്കിംഗ് പാർട്ണർ. സെറ സാനിറ്ററി വെയറാണ് പ്രധാന സ്പോണ്സർ. എക്സ്പോ നാളെ രാത്രി എട്ടിനു സമാപിക്കും.