പദ്ധതികൾ തയാറാക്കാൻ ടാസ്ക് ഫോഴ്സ്
പദ്ധതികൾ തയാറാക്കാൻ  ടാസ്ക് ഫോഴ്സ്
Saturday, September 7, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ സ​ന്പ​ത്ത്‌​വ്യ​വ​സ്ഥ സാ​ധ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ടാ​ക്സ് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു. രാ​ജ്യ​ത്തെ 2024-25ൽ ​അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ സ​ന്പ​ത്ത് വ്യ​വ​സ്ഥ​യു​ള്ള രാ​ജ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 100 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​നാ​ണ് ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങി​യ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച​ത്.

സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി‌​യാ​ണ് നാ​ഷ​ണ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പൈ​പ്‌​ലൈ​ൻ എ​ന്ന സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ്, ബ്രൗ​ൺ​ഫീ​ൽ​ഡ് പ​ദ്ധ​തി​ക​ൾ ഈ 100 ​ല​ക്ഷം കോ​ടി രൂ​പ​യി​ൽ ഉ​ൾ​പ്പെ​ടും.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ, നീ​തി ആ​യോ​ഗ് സി​ഇ​ഒ എ​ന്നി​വ​രും ടാ​സ്ക് ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ളാ​ണ്. ഇ​വ​ർ സാ​ങ്കേ​തി​ക​​മാ​യി യോ​ജി​ച്ച​തും സാ​ന്പ​ത്തി​കമാ​യി ന​ട​പ്പാ​ക്കാ​വു​ന്ന​തു​മാ​യ അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ക​ണ്ടെ​ത്ത​ണം. പ​ദ്ധ​തി​ക​ൾ 2021-25 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക​യും വേ​ണം.


കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രൂ​പീ​ക​രി​ച്ച ടാ​ക്സ്ഫോ​ഴ്സ് അ​ടു​ത്ത മാ​സം 31നു ​മു​ന്പ് ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ടി​സ്ഥാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. 2021-25ലേ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യും സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

2024-25 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യു​ടെ ജി​ഡി​പി അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റേ​താ​ക്കു​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്നല​ക്ഷ്യം സാ​ധ്യ​മാ​ക്കാ​ൻ 1.4 ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ (100 ല​ക്ഷം കോ​ടി രൂ​പ) അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​മാ​ണ് വേ​ണ്ടി​വ​രി​ക എ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2008-17 കാ​ല​യ​ള​വി​ൽ ഇ​ന്ത്യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 1.1 ല​ക്ഷം കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും ധ​ന​മ​ന്ത്രാ​ല​യം വാ​ർ​ക്കാ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.