ഓഹരികൾക്ക് ഇടിവ്
Tuesday, September 17, 2019 10:36 PM IST
മും​ബൈ: ചൈ​ന​യി​ലെ​യും യൂ​റോ​പ്പി​ലെ​യും വി​പ​ണി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യും ഇ​ന്ന​ലെ താ​ഴോ​ട്ടു​പോ​യി.

മും​ബൈ സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 642.22 പോ​യി​ന്‍റ് (1.73 ശ​ത​മാ​നം) താ​ണ് 36,481.99 ആ​യി. നി​ഫ്റ്റി 185.9 പോ​യി​ന്‍റ് (1.69 ശ​ത​മാ​നം) താ​ണ് 10,817.6 ലെ​ത്തി.

ചൈ​നീ​സ് ഓ​ഹ​രി​ക​ളു​ടെ പ്ര​ധാ​ന സൂ​ചി​ക​യാ​യ ഷാ​ങ്ഹാ​യ് കോം​പ​സി​റ്റ് 1.74 ശ​ത​മാ​നം താ​ണ് 2978.12 ആ​യി. ചൈ​നീ​സ് ക​റ​ൻ​സി യു​വാ​ന്‍റെ നി​ര​ക്കും താ​ഴോ​ട്ടു​ പോ​യി. 11 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ണ നി​ല​യി​ലാ​ണ് യു​വാ​ൻ ഇ​പ്പോ​ൾ.

യൂ​റോ​പ്യ​ൻ ഓ​ഹ​രി​ക​ളും ഇ​ന്ന​ലെ താ​ഴോ​ട്ടാ​ണു നീ​ങ്ങി​യ​ത്.സൗ​ദി ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ന്ന​ലെ താ​ണു. വീ​പ്പ​യ്ക്ക് 69 ഡോ​ള​ർ വ​രെ ക​യ​റി​യ വി​ല ഉ​ച്ച​യ്ക്കു​ശേ​ഷം 65.35 ഡോ​ള​റി​ലേ​ക്കു താ​ണു.

അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് (ഫെ​ഡ്) ഇ​ന്നു പ​ണ​ന​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കും എ​ന്നാ​ണു പ്ര​തീ​ക്ഷ. കാ​ര്യ​മാ​യ കു​റ​വ് വ​രു​ത്ത​ണ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്ക് ഇ​പ്പോ​ൾ 2.00-2.25 ശ​ത​മാ​ന​മാ​ണ്. ഇ​തു കാ​ൽ ശ​ത​മാ​നം കു​റ​യ്ക്കു​മെ​ന്നു പ​ര​ക്കെ ക​രു​തു​ന്പോ​ഴാ​ണു കാ​ര്യ​മാ​യി കു​റ​വ് വ​രു​ത്ത​ണ​മെ​ന്നു ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചൈ​ന​യും യൂ​റോ​പ്പു​മൊ​ക്കെ ക​റ​ൻ​സി​ക​ളു​ടെ വി​ല താ​ഴ്ത്തി​നി​ർ​ത്തു​ക​യാ​ണെ​ന്നും ഡോ​ള​ർ​വി​ല താ​ഴാ​ൻ പ​ലി​ശ​നി​ര​ക്ക് പൂ​ജ്യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ട്. ജെ​റോം പ​വ​ൽ ന​യി​ക്കു​ന്ന ഫെ​ഡ് ട്രം​പി​ന്‍റെ ആ​വ​ശ്യ​ത്തെ എ​ങ്ങ​നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് ഇ​ന്ന​റി​യാം.

ഡോ​ള​റി​നു വീ​ണ്ടും നേ​ട്ടം

മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്കു വീ​ണ്ടും ക്ഷീ​ണം. ഡോ​ള​റി​ന് 18 പൈ​സ ക​യ​റി 71.78 രൂ​പ​യാ​യി. ര​ണ്ടു ദി​വ​സം​കൊ​ണ്ട് ഡോ​ള​ർ​വി​ല 86 പൈ​സ​യാ​ണ് ക​യ​റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.