രൂപ കയറി; ഡോളറിന് 71.24 രൂപ
രൂപ കയറി;  ഡോളറിന് 71.24 രൂപ
Wednesday, September 18, 2019 10:53 PM IST
മും​ബൈ: ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞ​തു രൂ​പ​യ്ക്ക് ആ​ശ്വാ​സ​മാ​യി. ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് ക​യ​റി. ഡോ​ള​ർ വി​ല ഇ​ന്ന​ലെ 54 പൈ​സ കു​റ​ഞ്ഞ് 71.24 രൂ​പ​യാ​യി.

സൗ​ദി​യി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ര​ണ്ടു പ്ര​വൃ​ത്തി​ദി​നം​കൊ​ണ്ട് ഡോ​ള​റി​ന് 86 പൈ​സ ക​യ​റി​യി​രു​ന്നു. ആ ​പ്ര​വ​ണ​ത​യ്ക്കാ​ണു മാ​റ്റ​മു​ണ്ടാ​യ​ത്.

അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ് പ​ലി​ശ ഗ​ണ്യ​മാ​യി കു​റ​ച്ചാ​ൽ ഡോ​ള​ർ നി​ര​ക്ക് അ​ല്പം കൂ​ടി താ​ഴും. പ​ലി​ശ കാ​ര്യ​മാ​യി കു​റ​യ്ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.