താൻ നന്നായി ജോലി ചെയ്യുന്നുണ്ടെന്നു ധനമന്ത്രി
താൻ നന്നായി ജോലി ചെയ്യുന്നുണ്ടെന്നു ധനമന്ത്രി
Thursday, September 19, 2019 11:12 PM IST
ന്യൂ​ഡ​ൽ​ഹി: സ​ന്പ​ദ്ഘ​ട​ന​യു​ടെ കാ​ര്യ​ത്തി​ൽ ഞാ​ൻ പ്ര​വ​ർ​ത്ത​ന​നി​ര​ത​യാ​ണ്. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ഇ​ന്ന​ലെ ഇ​ങ്ങ​നെ ട്വീ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്നു.

സാ​ന്പ​ത്തി​ക​രം​ഗ​ത്തു വ​ലി​യ മു​ര​ടി​പ്പു​ണ്ടാ​യി രാ​ജ്യം മാ​ന്ദ്യ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യും തൊ​ഴി​ലി​ല്ലാ​യ്മ 45 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​വു​ക​യും ചെ​യ്ത​പ്പോ​ഴാ​ണു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. താ​ൻ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നു മ​ന്ത്രി ട്വീ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന​ത് ഒ​രു പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ വി​മ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണ്.

ബ​യോ​കോ​ൺ എ​ന്ന ഔ​ഷ​ധക്ക​ന്പ​നി മേ​ധാ​വി കി​ര​ൺ മ​ജും​ദ​ൾ ഷാ​യു​ടേ​താ​യി​രു​ന്നു വി​മ​ർ​ശ​നം. ഇ ​സി​ഗ​റ​റ്റ് നി​രോ​ധ​നം അ​റി​യി​ച്ച പ​ത്ര​സ​മ്മേ​ള​നം ന​യി​ച്ച​ത് നി​ർ​മ​ല​യാ​യി​രു​ന്നു. അ​ത് ആ​രോ​ഗ്യ​മ​ന്ത്രി ന​ട​ത്തി​യാ​ൽ പോ​രേ, ധ​ന​മ​ന്ത്രി സാ​ന്പ​ത്തി​ക ഉ​ണ​ർ​വി​നു​ള്ള ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു കി​ര​ണി​ന്‍റെ ട്വീ​റ്റ്. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ആ​ദ​ര​ണീ​യ​യാ​യ കി​ര​ണി​നു​ള്ള മ​റു​പ​ടി​യാ​യാ​ണു താ​ൻ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്.


ധ​ന​മ​ന്ത്രി​യാ​യി മേ​യി​ൽ ചു​മ​ത​ല​യേ​റ്റ നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ കാ​ല​ത്ത് വ​ള​ർ​ച്ചാ​നി​ര​ക്ക് കു​ത്ത​നെ താ​ഴോ​ട്ടു​പോ​യി. ജൂ​ലൈ​യി​ൽ അ​വ​ർ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ പ​ല​തും പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നു. സാ​ന്പ​ത്തി​ക മു​ര​ടി​പ്പി​നു പ​രി​ഹാ​ര​ന​ട​പ​ടി​ക​ളാ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച കാ​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​യി കാ​ണ​പ്പെ​ട്ടു​മി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.