വിദേശികൾ വില്പനക്കാരായി; ഓഹരികൾ താഴോട്ട്
വിദേശികൾ വില്പനക്കാരായി; ഓഹരികൾ താഴോട്ട്
Thursday, September 19, 2019 11:12 PM IST
മും​ബൈ: വി​ദേ​ശ​നി​ക്ഷേ​പ​ക​ർ പി​ന്മാ​റു​ന്ന​തും വ​ള​ർ​ച്ച​യെ​പ്പ​റ്റി ആ​ശ​ങ്ക വ​ള​രു​ന്ന​തും ഓ​ഹ​രി​വി​പ​ണ​ിക​ളെ വീ​ണ്ടും താ​ഴോ​ട്ടു​ വ​ലി​ച്ചു. അ​മേ​രി​ക്ക​ൻ കേ​ന്ദ്രബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്) പ​ലി​ശ​യി​ന​ത്തി​ൽ അ​വ്യ​ക്ത​ത അ​വ​ശേ​ഷി​പ്പി​ച്ച​തും പ്ര​ശ്ന​മാ​യി. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​ഷ​ണി വീ​ണ്ടും ഉ​യ​രു​ന്ന​തും ആ​ശ​ങ്ക വ​ള​ർ​ത്തി.

സെ​ൻ​സെ​ക്സ് 470.41 പോ​യി​ന്‍റ് താ​ണ് 36,093.47 ലും ​നി​ഫ്റ്റി 135.85 പോ​യി​ന്‍റ് താ​ണ് 10,704.8ലും ​ക്ലോ​സ് ചെ​യ്തു. ത​ലേ​ദി​വ​സം വി​പ​ണി​യി​ൽ ക​ണ്ട ഉ​ണ​ർ​വ് ഇ​ന്ന​ലെ നി​ല​നി​ർ​ത്താ​നാ​യി​ല്ല. വി​ദേ​ശി​ക​ൾ 959 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റൊ​ഴി​ഞ്ഞു.

അ​മേ​രി​ക്ക​ൻ ഫെ​ഡ് പ്ര​തീ​ക്ഷ​പോ​ലെ പ​ലി​ശ​നി​ര​ക്ക് കാ​ൽ ശ​ത​മാ​നം താ​ഴ്ത്തി. എ​ന്നാ​ൽ വ​രു​ന്ന യോ​ഗ​ങ്ങ​ളി​ലും പ​ലി​ശ താ​ഴു​മോ എ​ന്നു വ്യ​ക്ത​മാ​ക്കി​യി​ല്ല. ഫെ​ഡ് ക​മ്മി​റ്റി​യി​ൽ അ​ഞ്ചു​പേ​ർ പ​ലി​ശ കു​റ​യ്ക്കാ​നും അ​ഞ്ചു​പേ​ർ കു​റ​യ്ക്കാ​തി​രി​ക്കാ​നും നി​ല​പാ​ടെ​ടു​ത്തു എ​ന്നാ​ണ​റി​വ്. വ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ നി​ര​ക്ക് വീ​ണ്ടും താ​ഴ്ത്തു​മെ​ന്ന പ്ര​തീ​ക്ഷ ഇ​തോ​ടെ കു​റ​ഞ്ഞു. ക​ട​പ്പ​ത്രം തി​രി​ച്ചു​വാ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യും പാ​ളി.

ഫെ​ഡ് കു​റേ​ക്കൂ​ടി കൂ​ടി​യ കു​റ​വ് വ​രു​ത്താ​ത്ത​തി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​പ​ല​പി​ച്ചു. ത​ന്‍റേ​ട​മോ കാ​ഴ്ച​പ്പാ​ടോ ഇ​ല്ലാ​ത്ത​വ​രാ​ണു ഫെ​ഡി​ൽ എ​ന്നു ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ന​ലെ ജ​പ്പാ​ന്‍റെ കേ​ന്ദ്ര​ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് മാ​റ്റേ​ണ്ട എ​ന്നു തീ​രു​മാ​നി​ച്ചു. ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടും നി​ര​ക്ക് മാ​റ്റി​യി​ല്ല.

ലോ​കം ഒ​രു ദ​ശ​ക​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്നു സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സ​മി​തി​യാ​യ ഒ​ഇ​സി​ഡി (ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്) ഇ​ന്ന​ലെ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​നി​ടെ, ഇ​റാ​നെ​തി​രേ സൗ​ദി അ​റേ​ബ്യ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ പി​ന്താ​ങ്ങു​മെ​ന്ന് അ​മേ​രി​ക്ക​യും ത​ങ്ങ​ളെ തൊ​ട്ടാ​ൽ സ​മ​ഗ്ര​യു​ദ്ധ​മാ​കും ഫ​ല​മെ​ന്ന് ഇ​റാ​നും പ​റ​ഞ്ഞ​ത് ക്രൂ​ഡ് ഓ​യി​ൽ വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യി. ത​ലേ​ന്ന് 63 ഡോ​ള​ർ​ വ​രെ താ​ണ ക്രൂ​ഡ് വി​ല വീ​പ്പ​യ്ക്ക് 65 ഡോ​ള​റി​നു മു​ക​ളി​ലാ​യി. 1490 ഡോ​ള​റി​ലേ​ക്കു താ​ണ സ്വ​ർ​ണ​വി​ല 1502 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്നു.

ഡോ​ള​റി​ന് ഇ​ന്ന​ലെ നേ​രി​യ ക​യ​റ്റ​മു​ണ്ടാ​യി. ഏ​ഴു പൈ​സ ഉ​യ​ർ​ന്ന് 71.31 രൂ​പ​യാ​യി വി​നി​മ​യ നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.