കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ടി​ഗോ​ർ ഇ​വി
കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ടി​ഗോ​ർ ഇ​വി
Thursday, October 10, 2019 12:19 AM IST
മും​​​​ബൈ: ടി​​​​ഗോ​​​​ർ ഇ​​​​വി​​​​യു​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തേ​​​​റി​​​​യ വേ​​​​ർ​​​​ഷ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്സ്. 21.5 കെ​​​​ഡ​​​​ബ്ലു​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ക​​​​രു​​​​ത്തു പ​​​​ക​​​​രു​​​​ന്ന മോ​​​​ഡ​​​​ലാ​​​​ണ് ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ ചാ​​​​ർ​​​​ജ് ചെ​​​​യ്താ​​​​ൽ 213 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം പി​​​​ന്നി​​​​ടാ​​​​ൻ പു​​​​തു​​​​മോ​​​​ഡ​​​​ലി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​ണു ക​​​ന്പ​​​നി​​​യു​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

നേ​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഫ്ളീ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ടി​​​​ഗോ​​​​ർ ഇ​​​​വി, ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ ചാ​​​​ർ​​​​ജിം​​​​ഗി​​​​ൽ 142 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പി​​​​ന്നി​​​​ടാ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു. പു​​​​തി​​യ മോ​​​​ഡ​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഫ്ളീ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കും​ പു​​​റ​​​മേ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ല​​​​ഭ്യ​​​​മാ​​​​ണെ​​ന്നു ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

എ​​​​ക്സ് ഇ ​​​​പ്ല​​​​സ്, എ​​​​ക്സ് എം ​​​​പ്ല​​​​സ്, എ​​​​ക്സ് ടി ​​​​പ്ല​​​​സ് എ​​​​ന്നീ മൂ​​​​ന്നു വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച ടി​​​​ഗോ​​​​ർ ഇ​​​​വി ല​​​​ഭ്യ​​​​മാ​​​​ണ്.​ സ​​​​ബ്സി​​​​ഡി കി​​​​ഴി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ല: 9.44 ല​​​​ക്ഷം മു​​​​ത​​​​ൽ (​​എ​​​​ക്സ് ഷോ​​​​റും, ഡ​​​​ൽ​​​​ഹി). സ്വ​​​​കാ​​​​ര്യ ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ൾ​​​​ക്ക്: 13.09 ല​​​​ക്ഷം മു​​​​ത​​​​ൽ (എ​​​​ക്സ്ഷോ​​​​റൂം, ഡ​​​​ൽ​​​​ഹി). 12.59 ല​​​​ക്ഷം മു​​​​ത​​​​ൽ (എ​​​​ക്സ് ഷോ​​​​റും, ഇ​​​​ന്ത്യ).​​ സ്പോ​​​​ർ​​​​ട് , ഡ്രൈ​​​​വ് എ​​​​ന്നീ ര​​​​ണ്ടു ഡ്രൈ​​​​വിം​​​​ഗ് മോ​​​​ഡു​​​​ക​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച ടി​​​​ഗോ​​​​ർ ഇ​​​​വി​​​​ക്കു​​​​ണ്ട്. ഷാ​​​​ർ​​​​ക്ക് ഫി​​​​ൻ ആ​​​​ന്‍റി​​​​ന, അ​​​​ലോ​​​​യ് വീ​​​​ൽ​​​​സ്, ഡ്യു​​​​വ​​​​ൽ എ​​​​യ​​​​ർ​​​​ബാ​​​​ഗ്, എ​​​​ബി​​​​എ​​​​സ്, സാ​​​​ധാ​​​​ര​​​​ണ ചാ​​​​ർ​​​​ജിം​​​​ഗി​​​​നും വേ​​​​ഗ​​​​മേ​​​​റി​​​​യ ചാ​​​​ർ​​​​ജിം​​​​ഗി​​​​നു​​​​മാ​​​​യി ര​​​​ണ്ടു വ്യ​​​​ത്യ​​​​സ്ത ചാ​​​​ർ​​​​ജിം​​​​ഗ് പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ​​​​പെ​​​​ടു​​​​ന്നു. 1.25 ല​​​​ക്ഷം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ​​​​രി​​​​ധി​​​​യി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ വാ​​​​റ​​​​ന്‍റി​​​​യും ക​​​​ന്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.