വ്യവസായ ഉത്പാദനം ഇടിഞ്ഞു
Friday, October 11, 2019 11:54 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്തെ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം 1.1 ശ​ത​മാ​നം കു​റ​ഞ്ഞു. ഫാ​ക്ട​റി ഉ​ത്പാ​ദ​ന​ത്തി​ലെ 1.2 ശ​ത​മാ​നം ഇ​ടി​വാ​ണ് കാ​ര​ണം. ത​ലേ ഓ​ഗ​സ്റ്റി​ൽ 5.2 ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്താ​ണി​ത്.

വൈ​ദ്യു​തി ഉ​ത്പാ​ദ​നം 0.9 ശ​ത​മാ​നം കു​റ​ഞ്ഞു. ത​ലേ​വ​ർ​ഷം 7.6 ശ​ത​മാ​നം വ​ള​ർ​ന്നി​രു​ന്നു.
ഏ​പ്രി​ൽ-​ഓ​ഗ​സ്റ്റി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക​യി​ലെ വ​ള​ർ​ച്ച 2.4 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ത​ലേ​വ​ർ​ഷം ഇ​തേ​കാ​ല​ത്ത് 5.3 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു.

ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ ജി​ഡി​പി വ​ള​ർ​ച്ച മെ​ച്ച​പ്പെ​ടാ​ൻ ഇ​ട​യി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ഇ​തു ന​ൽ​കു​ന്ന​ത്. 2013-നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശ​പ്പെ​ട്ട വ്യ​വ​സാ​യ ഉ​ത്പാ​ദ​ന ത​ള​ർ​ച്ച​യാ​ണ് ഓ​ഗ​സ്റ്റി​ലേ​ത്.


2017 ജൂ​ണി​നു​ശേ​ഷം ആ​ദ്യ​മാ​ണ് വ്യ​വ​സാ​യ ഉ​ത്പാ​ദ​നം ഇ​ടി​യു​ന്ന​ത്. ഗൃ​ഹോ​പ​ക​ര​ണ ഉ​ത്പാ​ദ​നം 9.1 ശ​ത​മാ​നം ക​ണ്ട് കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ലെ ഉ​പ​ഭോ​ഗ​ശീ​ലം കു​റ​യു​ന്ന​തി​ന്‍റെ ഫ​ല​മാ​ണി​ത്. യ​ന്ത്ര നി​ർ​മാ​ണ​ത്തി​ലെ ഇ​ടി​വ് 21 ശ​ത​മാ​ന​മാ​യി.

സ​ന്പ​ദ്ഘ​ട​ന​യെ മു​ന്പോ​ട്ടു ന​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലെ​ല്ലാം ത​ള​ർ​ച്ച​യാ​ണെ​ന്നു കെ​യ​ർ റേ​റ്റിം​ഗ്സി​ലെ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് മ​ദ​ൻ സ​ബ്നാ​വി​സ് പ​റ​ഞ്ഞു. യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 23.7 ശ​ത​മാ​നം കു​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.