വി​വോ യു 10 വിപണിയിൽ
വി​വോ യു 10 വിപണിയിൽ
Saturday, October 12, 2019 11:26 PM IST
കൊ​ച്ചി: വി​വോ​യു​ടെ ഓ​ൺ​ലൈ​ൻ സ്റ്റോ​ർ കേ​ന്ദ്രീ​കൃ​ത​മാ​യ ഏ​റ്റ​വും പു​തി​യ യു ​സീ​രി​യ​സി​ലെ ആ​ദ്യ ഫോ​ണാ​യ വി​വോ യു 10 ​വി​പ​ണി​യി​ലെ​ത്തി. 18വാ​ട്ട്സ് ഫാ​സ്റ്റ് ചാ​ർ​ജ് സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് പു​തി​യ സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

2.0 ജി​ഗാ ഹെഡ്സ് ക്ലോ​ക്ക് സ്പീ​ഡോ​ടു​കൂ​ടി​യ 665എ​ഐ​ഇ ക്വാ​ൽ​കൊം സ്നാ​പ്ഡ്രാ​ഗ​ൺ ഒ​ക്റ്റാ കോ​ർ പ്രോ​സ​സ​ർ , 8എം​പി സെ​ൽ​ഫി കാ​മ​റ, 13എം​പി എ​ഐ മെ​യി​ൻ കാമ​റ, എ​ഐ ഫേ​സ് ബ്യു​ട്ടി, ലൈ​റ്റിം​ഗ്, എ​ആ​ർ സ്റ്റി​ക്കേ​ഴ്സ്, എ​ഐ ഫി​ൽ​റ്റ​ർ തു​ട​ങ്ങി​യ വിവോ യു10 സവിശേഷതകളാണ്. 18വാ​ട്സ് ഫാ​സ്റ്റ് ചാ​ർ​ജി​ംഗ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഫ​ല​മാ​യി 10മി​നി​റ്റ് ചാ​ർ​ജി​ംഗിലൂ​ടെ 4.5മ​ണി​ക്കൂ​ർ ടോ​ക്ക് ടൈം ​ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ചാ​ർ​ജ് സ്റ്റോ​ർ ചെ​യ്യ​പ്പെ​ടുമെന്ന് കന്പനി അവകാശപ്പെടുന്നു.


3​ജി​ബി റാം - 32​ജി ബി ​റോം, 3ജി​ബി റാം- 64​ജി​ബി റോം, 4​ജി ബി ​റാം- 64 ജി​ബി റോം ​എ​ന്നി​ങ്ങ​നെ മൂ​ന്ന് വേ​രി​യ​ന്‍റുക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഫോ​ണി​ന്‍റെ സ്റ്റോ​റേ​ജ് 256ജി​ബി വ​രെ വി​ക​സി​പ്പി​ക്കാ​നും സാ​ധി​ക്കും. ഇ​വ യ​ഥാ​ക്ര​മം 8,990രൂ​പ, 9,990 രൂ​പ, 10,990 രൂ​പ എ​ന്നീ വി​ല​ക​ളി​ൽ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.