ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യ ഏഴാമത്
ബ്രാൻഡ് മൂല്യത്തിൽ  ഇന്ത്യ ഏഴാമത്
Saturday, October 12, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ങ്ങ​ളു​ടെ ബ്രാ​ൻ​ഡ് മൂ​ല്യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഏ​ഴാം ​സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ത​ലേ​ വ​ർ​ഷ​ത്തേ​ക്കാ​ൾ ര​ണ്ടു സ്ഥാ​നം ഉ​യ​ർ​ന്നു.

ബ്രാ​ൻ​ഡ് ഫി​നാ​ൻ​സ് എ​ന്ന അ​ന്താ​രാ​ഷ്‌​ട്ര മാ​സി​ക​യാ​ണ് രാ​ജ്യ​ങ്ങ​ളു​ടെ ബ്രാ​ൻ​ഡ് മൂല്യ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഒ​ന്നാം സ്ഥാ​ന​ത്ത് അ​മേ​രി​ക്ക​യാ​ണ്. മൂ​ല്യം 27,71,500 കോ​ടി ഡോ​ള​ർ. ത​ലേ​വ​ർ​ഷ​ത്തേ​ക്കാ​ൾ 7.1 ശ​ത​മാ​നം വ​ർ​ധി​ച്ചു.

ര​ണ്ടാം സ്ഥാ​ന​ത്തു ചൈ​ന മൂ​ല്യം 19,48,600 കോ​ടി ഡോ​ള​ർ. ത​ലേ​വ​ർ​ഷ​ത്തേ​തി​ലും 40.11 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ട്.

ഏ​ഴാം സ്ഥാ​ന​ത്തു​വ​രു​ന്ന ഇ​ന്ത്യ​യു​ടെ മൂ​ല്യം 2,56,200 കോ​ടി ഡോ​ള​ർ മാ​ത്രം. അ​മേ​രി​ക്ക​യു​ടെ പ​ത്തി​ലൊ​ന്നി​ൽ താ​ഴെ. ചൈ​ന​യു​ടെ എ​ട്ടി​ലൊ​ന്നും കാ​ന​ഡ​യും (എ​ട്ടാം സ്ഥാ​നം) ഇ​റ്റ​ലി​യും (10) താ​ഴോ​ട്ടു​പോ​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ ക​യ​റി​യ​ത്.


4,85,500 കോ​ടി ഡോ​ള​ർ ബ്രാ​ൻ​ഡ് മൂ​ല്യ​മു​ള്ള ജ​ർ​മ​നി മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന ബ്രി​ട്ട​നെ അ​ഞ്ചി​ലേ​ക്കു ത​ള്ളി​യ ജ​പ്പാ​നാ​ണ് ഈ ​വ​ർ​ഷം നാ​ലാ​മ​ത്. 25.9 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ അ​വ​രു​ടെ ബ്രാ​ൻ​ഡ് മൂ​ല്യം 4,53,300 കോ​ടി ഡോ​ള​റാ​യി. അ​ഞ്ചാ​മ​തു​ള്ള ബ്രി​ട്ട​ന് 3,85,100 കോ​ടി ഡോ​ള​ർ മൂ​ല്യം മാ​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.