ആർസിഇപി: ഇ-കൊമേഴ്സ് വ്യവസ്ഥകളിൽ ധാരണയില്ല
Saturday, October 12, 2019 11:26 PM IST
ബാ​ങ്കോ​ക്ക്: ആ​ർ​സി​ഇ​പി ക​രാ​റി​നാ​യു​ള്ള മ​ന്ത്രി​ത​ല ച​ർ​ച്ച​ക​ൾ ഇ​ന്ത്യ​ക്കു വ​ലി​യ നേ​ട്ട​മി​ല്ലാ​തെ അ​വ​സാ​നി​ച്ചു. അ​ടു​ത്ത വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന​മാ​യ ട്രേ​ഡ് നെ​ഗോ​ഷ്യേ​റ്റിം​ഗ് ക​മ്മി​റ്റി (ടി​എ​ൻ​സി) കൂ​ടി ശേ​ഷി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തും.

ഇ-​കൊ​മേ​ഴ്സ് സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ ആ​വ​ശ്യ​ങ്ങ​ളി​ലാ​ണ് ഇ​നി ച​ർ​ച്ച​ക​ൾ പ്ര​ധാ​ന​മാ​യി ന​ട​ത്തു​ക. ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഡാ​റ്റ ഇ​ന്ത്യ​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടു മ​റ്റു​ള്ള​വ​ർ യോ​ജി​ക്കു​ന്നി​ല്ല.

കാ​ർ​ഷി​കോ​ത്​പ​ന്ന​ങ്ങ​ള​ട​ക്കം കു​റേ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ൽ​കാ​ൻ “ഓ​ട്ടോ ഗ്രി​ഗ​ർ’’ സം​വി​ധാ​നം ത​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. പ​ക്ഷേ, അ​വ ഏ​തെ​ന്നും എ​ത്ര​യെ​ന്നും ധാ​ര​ണ​യാ​യി​ട്ടി​ല്ല.


ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ദ്ഭ​വം സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളും ത​ർ​ക്ക​ത്തി​ലാ​ണ്. മ​റ്റൊ​രു രാ​ജ്യ​ത്തെ ഉ​ത്​പ​ന്നം ചെ​റി​യ പ​രി​ഷ്കാ​രം വ​രു​ത്തി സ്വ​ന്ത​മെ​ന്ന പേ​രി​ൽ തീ​രു​വ ഇ​ള​വോ​ടെ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തു ത​ട​യാ​നാ​ണ് ഉ​ദ്ഭ​വ വ്യ​വ​സ്ഥ. ഇ​ന്ത്യ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ക്ക​ശ നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്.
ആ​ർ​സി​ഇ​പി (റീ​ജ​ണ​ൽ കോം​പ്രി​ഹെ​ൻ​സീ​വ് ഇ​ക്ക​ണോ​മി​ക് പാ​ർ​ട്ന​ർ​ഷി​പ്പ്) ക​രാ​റി​ന്‍റെ ക​ര​ടു​രേ​ഖ​യി​ലെ 25 അ​ധ്യാ​യ​ങ്ങ​ളി​ൽ 23-ഉം ​മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ അം​ഗീ​ക​രി​ച്ചു.

ഇ-​കൊ​മേ​ഴ്സും ഉ​ദ്ഭ​വ​ച​ട്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച അ​ധ്യാ​യ​ങ്ങ​ളാ​ണ് ഇ​നി അം​ഗീ​ക​രി​ക്കാ​നു​ള്ള​ത്.

ന​വം​ബ​ർ​നാ​ലി​നു ബാ​ങ്കോ​ക്കി​ൽ ആ​ർ​സി​ഇ​പി ഉ​ച്ച​കോ​ടി ചേ​രു​ന്പോ​ൾ ക​രാ​ർ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.