നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ
നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ
Tuesday, October 15, 2019 12:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ല്ല​റ നാ​ണ​യ​പ്പെ​രു​പ്പം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ 3.99 ശ​ത​മാ​നം ഉ​യ​ർ​ന്ന് പ​തി​ന്നാലു മാ​സ​ക്കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. രാ​ജ്യ​ത്തു​ട​നീ​ളം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ധാ​ന്യ​ങ്ങ​ളു​ടെ​യും വി​ള​വെ​ടു​പ്പ് വൈ​കി​ക്കു​ക​യും ഇ​ന്ത്യ​ൻ അ​ടു​ക്ക​ള​ക​ളി​ലെ നി​ത്യോപ​യോ​ഗ സാ​ധ​ങ്ങ​ളി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​യ ഉ​ള്ളി പോ​ലു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​കയും ചെ​യ്തു. ഇ​ത് കാ​ര​ണ​മാ​കാം ക​ഴി​ഞ്ഞ മാ​സം ഉ​ണ്ടാ​യി​രു​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​നേ​ക്കാ​ൾ ഈ ​മാ​സം ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന​ത്. ഈ ​മാ​സം ഭ​ക്ഷ്യ​വി​ല നാ​ണ​യ​പ്പെ​രു​പ്പ​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​ക​മാ​ണ്.

സ​വാ​ള​യു​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത് ഇ​ന്ത്യ​ൻ ന​യ​രൂ​പീ​ക​ര​ണ​ക്കാ​രെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു.​അ​തു​കൊ​ണ്ടുത​ന്നെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്ര​ണാ​തീ​ത​മാ​കാ​തി​രി​ക്കാ​ൻ, കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പുചെ​യ്ത​തു​പോ​ലെ, ഉ​ള്ളി ക​യ​റ്റു​മ​തി സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു.


ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വോ​ട്ടെ​ടു​പ്പ് അ​നു​സ​രി​ച്ച് ഇ​ന്ത്യ​യു​ടെ വാ​ർ​ഷി​ക ഉ​പഭോ​ക്തൃ പ​ണ​പ്പെ​രു​പ്പം സെ​പ്റ്റം​ബ​റി​ൽ 3.70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പ്ര​വ​ച​ന​ങ്ങ​ൾ 3.10% മു​ത​ൽ 3.92% വ​രെ​യാ​ണ്. ഓ​ഗ​സ്റ്റി​ലെ 3.21 ശ​ത​മാ​ന​ത്തേ​ക്കാ​ൾ പ​ണ​പ്പെ​രു​പ്പം കു​റ​യു​മെ​ന്ന് ര​ണ്ട് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ മാ​ത്ര​മാ​ണു പ്ര​തീ​ക്ഷി​ച്ച​ത്. സ​മ​വാ​യം ശ​രി​യാ​ണെ​ങ്കി​ൽ, പ​ണ​പ്പെ​രു​പ്പം തു​ട​ർ​ച്ച​യാ​യി 14 മാ​സ​ത്തേ​ക്ക് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഇ​ട​ത്ത​രം ല​ക്ഷ്യ​ത്തി​ന് താ​ഴെ​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.