രൂപയ്ക്ക് ഇടിവ്
രൂപയ്ക്ക് ഇടിവ്
Tuesday, October 15, 2019 11:26 PM IST
മും​ബൈ: രൂ​പ വീ​ണ്ടും താ​ഴോ​ട്ട്. ര​ണ്ടു​ദി​വ​സംകൊ​ണ്ട് ഡോ​ള​ർ വി​ല 52 പൈ​സ വ​ർ​ധി​ച്ചു. 71.54 രൂ​പ​യി​ലാ​ണ് ഇ​ന്ന​ലെ ഡോ​ള​ർ ക്ലോ​സ് ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ രൂ​പ കു​റേ​ക്കൂ​ടി താ​ഴോ​ട്ടു​പോ​കും എ​ന്നാ​ണു ക​ന്പോ​ള​ത്തി​ലെ വി​ല​യി​രു​ത്ത​ൽ. വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽനി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യി.
സെ​പ്റ്റം​ബ​ർ 29-നു ​ഡോ​ള​റി​ന്‍റെ നി​ര​ക്ക് 70.51 രൂ​പ​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച ക‍ഴി​ഞ്ഞ​പ്പോ​ൾ ഡോ​ള​റി​ന് ഒ​രു രൂ​പ കൂ​ടി.

രൂ​പ​യ്ക്കെ​തി​രേ ഗ​ൾ​ഫ് ക​റ​ൻ​സി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.