ഐഎംഎഫും വളർച്ചത്തോത് താഴ്ത്തി; ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 6.1%
ഐഎംഎഫും  വളർച്ചത്തോത് താഴ്ത്തി; ഇ​ന്ത്യ​ൻ  വ​ള​ർ​ച്ച 6.1%
Tuesday, October 15, 2019 11:28 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​കവ​ള​ർ​ച്ച ഇ​ക്കൊ​ല്ലം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്). 6.1 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച​യേ ഈ ​വ​ർ​ഷം ഇ​ന്ത്യ​ക്ക് ഉ​ണ്ടാ​കൂ എ​ന്ന് ലോ​ക സാ​ന്പ​ത്തി​ക പ്ര​തീ​ക്ഷ 2019-ൽ ​ഐ​എം​എ​ഫ് ക​ണ​ക്കാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ 6.8 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്. ഇ​ക്കൊ​ല്ലം 7.3 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് ഏ​പ്രി​ലി​ൽ ഐ​എം​എ​ഫ് പ​റ​ഞ്ഞ​ത്. ജൂ​ണി​ൽ അ​ത് ഏ​ഴു​ശ​ത​മാ​ന​മാ​യി താ​ഴ്ത്തി. ഇ​പ്പോ​ഴ​ത്തെ താ​ഴ്ത്ത​ലോ​ടെ ആ​ദ്യ​പ്ര​തീ​ക്ഷ​യി​ൽ നി​ന്ന് 1.2 ശ​ത​മാ​നം കു​റ​ച്ചു.

ഇ​ന്ത്യ​യു​ടെ റി​സ​ർ​വ് ബാ​ങ്ക് ഈ ​മാ​സ​മാ​ദ്യം പ്ര​വ​ചി​ച്ച​തും 6.1 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്. ലോ​ക​ബാ​ങ്ക് ക​ഴി​ഞ്ഞ ദി​വ​സം വ​ള​ർ​ച്ച ആ​റു ശ​ത​മാ​ന​മേ ഉ​ണ്ടാ​കൂ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ അ​യ​ൽ​ക്കാ​രേ​ക്കാ​ൾ മോ​ശ​മാ​കും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച എ​ന്നാ​ണ് ലോ​ക​ബാ​ങ്ക് പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ക്കു പു​റ​കി​ൽ 6.6 ശ​ത​മാ​നം മാ​ത്രം വ​ള​ർ​ന്ന ചൈ​ന ഇ​ത്ത​വ​ണ ഇ​ന്ത്യ​ക്കൊ​പ്പം 6.1 ശ​ത​മാ​നം വ​ള​രും. എ​ന്നാ​ൽ 2020-ൽ ​ചൈ​ന 5.8 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴും. ഇ​ന്ത്യ​യാ​ക​ട്ടെ ഏ​ഴു ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റും.

ഐ​എം​എ​ഫ് ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഗീ​താ ഗോ​പി​നാ​ഥ് ആ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഐ​എം​എ​ഫ് ലോ​ക​ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ളു​ടെ സം​യു​ക്ത​യോ​ഗം ഇ​ന്ന​ലെ ചേ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണു റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ കു​റ​ച്ച​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ന്പ​നി നി​കു​തി കു​റ​ച്ച​തും ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ളും അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്ക് ഇ​ന്ത്യ​ൻ വ​ള​ർ​ച്ച മെ​ച്ച​മാ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ഗോ​ള സാ​ന്പ​ത്തി​ക രം​ഗം പൊ​തു​വേ മ​ന്ദ​ഗ​തി​യി​ലാ​ണ്. വ​ള​ർ​ച്ച​ത്തോ​ത് കു​റ​യു​ന്നു. 2019-ൽ ​മൂ​ന്നു ശ​ത​മാ​ന​മാ​കും ആ​ഗോ​ള​വ​ള​ർ​ച്ച. 2017-ൽ 3.8 ​ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്താ​ണി​ത്. 2020-ൽ ​വ​ള​ർ​ച്ച 3.4 ശ​ത​മാ​ന​ത്തി​ലേ​ക്കു കൂ​ടും.

വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ഇ​ക്കൊ​ല്ല​വും അ​ടു​ത്ത​വ​ർ​ഷ​വും 1.7 ശ​ത​മാ​നം തോ​തി​ലാ​യി​രി​ക്കും. എ​ന്നാ​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ 2019-ൽ 3.9 ​ശ​ത​മാ​ന​വും 2020-ൽ 4.6 ​ശ​ത​മാ​ന​വും വ​ള​രും. ഇ​ന്ത്യ​ക്കൊ​പ്പം ബ്ര​സീ​ൽ, മെ​ക്സി​ക്കോ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ഇ​ക്കൊ​ല്ലം വ​ള​ർ​ച്ച​ത്തോ​ത് കു​റ​ഞ്ഞ​വ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.