മുരടിപ്പ്: വായ്പാ വിതരണം കുറഞ്ഞു
മുരടിപ്പ്: വായ്പാ വിതരണം കുറഞ്ഞു
Wednesday, October 16, 2019 11:33 PM IST
മും​ബൈ: സാ​ന്പ​ത്തി​ക മു​ര​ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്നു. ബാ​ങ്ക് വാ​യ്പാ വ​ള​ർ​ച്ച പ​കു​തി​യാ​യി കു​റ​ഞ്ഞു. വ്യാ​പാ​ര വാ​യ്പ 2.6 ശ​ത​മാ​നം താ​ണു.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തെ നി​ല​വ​ച്ച് രാ​ജ്യ​ത്തെ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ വ​ർ​ധ​ന 8.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ആ​റു​മാ​സ​ത്തെ വാ​യ്പാ വ​ർ​ധ​ന ത​ലേ​വ​ർ​ഷ ആ​ദ്യ​പ​കു​തി​യി​ലേ​തി​ന്‍റെ പ​കു​തി മാ​ത്രം.

ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ വ്യാ​പാ​ര​വാ​യ്പ​യി​ൽ 2.6 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. 63.8 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​ക്കാ​ല​ത്തു ന​ൽ​കി​യ വ്യാ​പാ​ര​വാ​യ്പ.

സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളും വ​ൻ​കി​ട സം​രം​ഭ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ടു​ത്ത വാ​യ്പ​യു​ടെ ക​ണ​ക്കാ​ണി​ത്. മാ​ർ​ച്ച് അ​വ​സാ​നം 65.52 ല​ക്ഷം കോ​ടി​യാ​യി​രു​ന്ന വാ​യ്പ​യാ​ണ് ജൂ​ൺ അ​വ​സാ​നം 63.8 ല​ക്ഷം കോ​ടി​യാ​യി കു​റ​ഞ്ഞ​ത്.


വാ​യ്പ​ക​ളി​ൽ നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ)​ക​ളും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. സൂ​ക്ഷ്മ​സം​രം​ഭ​ങ്ങ​ളി​ലെ എ​ൻ​പി​എ എ​ട്ടി​ൽ​നി​ന്നു 8.7 ശ​ത​മാ​ന​മാ​യി. സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ മൊ​ത്ത​മെ​ടു​ത്താ​ൽ എ​ൻ​പി​എ പ​ത്തി​ൽ​നി​ന്നു 10.6 ശ​ത​മാ​ന​മാ​യി. വ​ലി​യ ക​ന്പ​നി​ക​ളു​ടേ​ത് 17.6 നി​ന്ന് 18.1 ശ​ത​മാ​ന​മാ​യ​പ്പോ​ൾ ഇ​ട​ത്ത​രം ക​ന്പ​നി​ക​ളു​ടേ​ത് 16.6-ൽ ​നി​ന്ന് 17.5 ശ​ത​മാ​ന​മാ​യി.
ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കു​ള്ള വാ​യ്പ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ത​ലേ​വ​ർ​ഷം 17.9 ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്ത് അ​വ​യ്ക്കു​ള്ള വാ​യ്പ ഒ​രു​ശ​ത​മാ​നം കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.