അമേരിക്കൻ ചിക്കനും ആപ്പിളിനും വില കുറയും
അമേരിക്കൻ ചിക്കനും ആപ്പിളിനും വില കുറയും
Thursday, October 17, 2019 11:58 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ചി​ക്ക​നും ആ​പ്പി​ളും ബർ​ബ​ൻ വി​സ്കി​യും വാ​ൽ​ന​ട്ടും ഇ​നി കു​റ​ഞ്ഞ വി​ല​യ്ക്കു ല​ഭി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​യു​എ​സ് വാ​ണി​ജ്യ​ച​ർ​ച്ച​ക​ൾ വി​ജ​യ​ക​ര​മാ​യാ​ൽ അ​മേ​രി​ക്ക​ൻ ഭ​ക്ഷ്യ​പാ​നീ​യ​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​യും.

വാ​ണി​ജ്യച​ർ​ച്ച​യു​ടെ ഒ​ന്നാം​ഘ​ട്ടം വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വാ​ഷിം​ഗ്ട​ണി​ൽ​വ​ച്ചു പ​റ​ഞ്ഞി​രു​ന്നു. സെ​പ്റ്റം​ബ​ർ 22-നു ​ഹൂ​സ്റ്റ​ണി​ലെ ഹൗ​ഡി മോ​ഡി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ഇ​ന്ത്യ യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള ചു​ങ്കം കു​റ​യ്ക്ക​ണ​മ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​മേ​രി​ക്ക ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള ജി​എ​സ്പി (ജ​ന​റ​ലൈ​സ്ഡ് സി​സ്റ്റം ഓ​ഫ് പ്രി​ഫ​റ​ൻ​സ​സ്) പി​ൻ​വ​ലി​ച്ച​പ്പോ​ൾ ഇ​ന്ത്യ അ​മേ​രി​ക്ക​ൻ ഭ​ക്ഷ്യ-​കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ചു​ങ്കം കൂ​ട്ടി​യി​രു​ന്നു.


ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളു​ട ചു​ങ്കം 100 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 30-ഉം ​വാ​ൽ​ന​ട്ടി​ന്‍റേ​ത് 100ൽ​നി​ന്നു പ​ത്തും ആ​പ്പി​ളി​ന്‍റേ​ത് 50-ൽ​നി​ന്നു പ​ത്തു ശ​ത​മാ​ന​വു​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ബർ​ബ​ൻ വി​സ്കി​യു​ടേ​ത് 150 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 30 ശ​ത​മാ​ന​മാ​ക്ക​ണം. അ​മേ​രി​ക്ക​യു​ടെ എ​ഥ​നോ​ളി​ന്‍റെ ചു​ങ്കം 150 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു ഗ​ണ്യ​മാ​യി താ​ഴ്ത്ത​ണം, ജൈ​വ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​ക്കു​ള്ള ലൈ​സ​ൻ​സ് വ്യ​വ​സ്ഥ എ​ടു​ത്തു​ക​ള​യ​ണം, പാ​ലി​ൽ​നി​ന്നു​ള്ള ആ​ൽ​ബു​മി​ന്‍റെ ചു​ങ്കം 20ൽ​നി​ന്നു പ​ത്തു ശ​ത​മാ​ന​മാ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും അ​മേ​രി​ക്ക ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സ്റ്റെ​ന്‍റ്, കൃ​ത്രി​മ മു​ട്ട് തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ലാ​ഭ​മാ​ർ​ജി​ൻ കൂ​ട്ട​ണ​മെ​ന്ന​തും യു​എ​സ് ആ​വ​ശ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.