സ്‍​മാ​ർ​ട്ട് വീ​ഡി​യോയുമാ​യി ബി​എം​ഡ​ബ്ല്യു ആ​ഫ്റ്റ​ർ സെ​യി​ൽ​സ്
Friday, October 18, 2019 11:46 PM IST
കൊച്ചി:സ​ർ​വീ​സി​നോ റിപ്പെ​യ​റി​നോ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‍​മാ​ർ​ട്ട് വീ​ഡി​യോ എ​ന്ന ആ​ശ​യ​വു​മാ​യി ബി​എം​ഡ​ബ്ല്യു ആ​ഫ്റ്റ​ർ സെ​യി​ൽ​സ് വി​ഭാ​ഗം. വാ​ഹ​ന​ത്തി​ൽ ഏ​തൊ​ക്കെ പാ​ർ​ട്ട്സു​ക​ളാ​ണ് മാ​റേ​ണ്ട​ത് എ​ന്തൊ​ക്കെ പ്ര​ശ്ന​ങ്ങ​ളാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​തെ​ന്ന സാ​ങ്കേ​തി​ക വി​ശ​ദീ​ക​ര​ണം വീഡിയോയിലുണ്ടാകും. അ​തി​നു വേ​ണ്ടി വ​രു​ന്ന ചെ​ല​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വീ​ഡി​യോ രൂ​പ​ത്തി​ലാ​ക്കി ഉ​പ​ഭോ​ക്താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ് സ്‍​മാ​ർ​ട്ട് വീ​ഡി​യോ രീ​തി.


ബി​എം​ഡ​ബ്ല്യു ഡീ​ല​ർ​ഷി​പ്പി​ലെ ടെ​ക്‌​നീ​ഷ്യ​ന്മാ​ർ ആ​യി​രി​ക്കും വീ​ഡി​യോ ത​യാ​റാ​ക്കി ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ, യു​സ്, യു​കെ തു​ട​ങ്ങി​യ 50 രാ​ജ്യ​ങ്ങ​ളി​ലെ ബി​എം​ഡ​ബ്ല്യു നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ ഈ ​സം​വി​ധാ​നം ലഭ്യമാണ്. ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും ബി​എം​ഡ​ബ്ല്യു സ്‍​മാ​ർ​ട്ട് വീ​ഡി​യോ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.