വിനയ് ഡ്യൂബ് ഗോ എയർ ഉപദേഷ്ടാവ്
Saturday, October 19, 2019 11:26 PM IST
മും ബൈ: ജെറ്റ് എയർവേസ് മുൻ സിഇഒ വിനയ് ഡ്യൂപിനെ ഗോ എയറിന്റെ ഉപദേഷ്ടാവായി നിയമിച്ചു. ജെറ്റ് എയർവേസിന്റെ സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കേസിൽ വിനയ് ഡ്യൂബിനെതിരേ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാലാണ് ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നതെന്നും നിയമപ്രശ്നങ്ങൾ അവസാനിക്കുന്നതോടെ അദ്ദേഹത്തെ ഗോ എയർ സിഇഒ സ്ഥാനത്തേക്കു നിയമിക്കാനാണ് കന്പനിയുടെ പദ്ധതിയെന്നുമാണു റിപ്പോർട്ട്.