ബിഎസ്എൻഎൽ വിആർഎസിനു ഡിസം. മൂന്നുവരെ അപേക്ഷിക്കാം
ബിഎസ്എൻഎൽ വിആർഎസിനു ഡിസം. മൂന്നുവരെ അപേക്ഷിക്കാം
Thursday, November 7, 2019 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡി(​ബി​എ​സ്എ​ൻ​എ​ൽ)​ലെ സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി (വി​ആ​ർ​എ​സ്)​യി​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ ചേ​രാം. തി​ങ്ക​ളാ​ഴ്ച​യാ​ണു സ്കീം ​നി​ല​വി​ൽ വ​ന്ന​ത്. എം​ടി​എ​ൻ​എ​ലും വി​ആ​ർ​എ​സ് പ്ര​ഖ്യാ​പി​ച്ചു.

ക​ന്പ​നി​യി​ലെ ഒ​ന്ന​ര​ല​ക്ഷം ജീ​വ​ന​ക്കാ​രി​ൽ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വി​ആ​ർ​എ​സി​ന് അ​ർ​ഹ​രാ​ണ്. 80,000 പേ​രെ​ങ്കി​ലും വി​ആ​ർ​എ​സ് എ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പി.​കെ. പു​ർ​വാ​ർ പ​റ​ഞ്ഞു. ഇ​തു​വ​ഴി ശ​ന്പ​ള​ച്ചെ​ല​വി​ൽ 7000കോ​ടി രൂ​പ ലാ​ഭി​ക്കാം.

അ​ന്പ​തു​വ​യ​സാ​യ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും വി​ആ​ർ​എ​സി​ന് അ​പേ​ക്ഷി​ക്കാം. സ​ർ​വീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ർ​ഷം ഓ​രോ​ന്നി​നും 35 ദി​വ​സ​ത്തെ ശ​ന്പ​ള​വും പെ​ൻ​ഷ​നും ശേ​ഷി​ക്കു​ന്ന ഓ​രോ വ​ർ​ഷ​ത്തി​നും 25 ദി​വ​സ​ത്തെ ശ​ന്പ​ള​വു​മാ​ണ് എ​ക്സ്ഗ്രേ​ഷ്യ ആ​യി ന​ൽ​കു​ക. മ​റ്റു റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കും.


ബി​എ​സ്എ​ൻ​എ​ലും എം​ടി​എ​ൻ​എ​ലും വ​ർ​ഷ​ങ്ങ​ളാ​യി ന​ഷ്ട​ത്തി​ലാ​ണ്. ഇ​വ​യെ ല​യി​പ്പി​ച്ചു പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​യി 69,000 കോ​ടി രൂ​പ​യു​ടെ ഒ​രു പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​ൽ 17,160 കോ​ടി രൂ​പ വി​ആ​ർ​എ​സി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.