ബജറ്റ് കമ്മി കൂടും: ഫിച്ച്
ബജറ്റ് കമ്മി കൂടും: ഫിച്ച്
Thursday, November 7, 2019 12:27 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ ബ​ജ​റ്റ് ക​മ്മി പ​രി​ധി​ലം​ഘി​ക്കു​മെ​ന്നു ഫി​ച്ച് സൊ​ലൂ​ഷ​ൻ​സ്. ജി​ഡി​പി​യു​ടെ 3.3 ശ​ത​മാ​നം ധ​ന​ക​മ്മി​യാ​ണു ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച​ത്. അ​ത് 3.6 ശ​ത​മാ​ന​മെ​ങ്കി​ലും ആ​കു​മെ​ന്നു റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് വി​ല​യി​രു​ത്തി.

സാ​ന്പ​ത്തി​കവ​ള​ർ​ച്ച കു​റ​വാ​യ​തു​കൊ​ണ്ട് നി​കു​തി​പി​രി​വ് കു​റ​യു​ന്ന​തും ക​ന്പ​നി നി​കു​തി​യും മ​റ്റും വെ​ട്ടി​ക്കു​റ​ച്ച​തു​മാ​ണു ക​മ്മി കൂ​ടാ​ൻ കാ​ര​ണം.

കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ചെ​ല​വു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നും ഫി​ച്ച് ക​രു​തു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ഡി​പി​യു​ടെ 13.7 ശ​ത​മാ​ന​മാ​യി​രു​ന്നു ഗ​വ​ൺ​മെ​ന്‍റ് ചെ​ല​വ്. ഈ ​വ​ർ​ഷം 13.4 ശ​ത​മാ​ന​മാ​ണു ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ 12.1 ശ​ത​മാ​ന​മേ ഉ​ണ്ടാ​കൂ എ​ന്നു ഫി​ച്ച് ക​രു​തു​ന്നു.

ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി കു​റ​ഞ്ഞ​താ​ണു വി​ല്പ​ന കു​റ​യാ​ൻ കാ​ര​ണം.

ത​ലേ​വ​ർ​ഷം ജ​ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗ ച്ചെ​ല​വ് 7.2 ശ​ത​മാ​നം വ​ള​ർ​ന്ന സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 3.1 ശ​ത​മാ​ന​മേ വ​ള​ർ​ച്ച ഉ​ള്ളൂ. ഇ​തു​മൂ​ലം ജി​എ​സ്ടി പി​രി​വും കു​റ​ഞ്ഞു: ഫി​ച്ച് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.