സെൻസെക്സ് റിക്കാർഡിൽ
സെൻസെക്സ് റിക്കാർഡിൽ
Thursday, November 7, 2019 12:28 AM IST
മും​ബൈ: ഓ​ഹ​രി​വി​പ​ണി ഇ​ന്ന​ലെ വീ​ണ്ടും റി​ക്കാ​ർ​ഡു​ക​ൾ കു​റി​ച്ചു. സെ​ൻ​സെ​ക്സ് 40,606.91 എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ തൊ​ട്ടി​ട്ട് അ​ല്പം താ​ണ് ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 12,000-നു ​മു​ക​ളി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ക​യ​റി​യി​ട്ടു തി​രി​ച്ചു​താ​ണ് ക്ലോ​സ് ചെ​യ്തു.

രാ​വി​ലെ ഓ​ഹ​രി​വി​ല​ക​ൾ ഗ​ണ്യ​മാ​യി താ​ഴോ​ട്ടു​പോ​യ​ശേ​ഷ​മാ​ണു ക​യ​റി​യ​ത്. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ൾ ഉ​ട​നെ ഉ​ണ്ടാ​കു​മെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച​താ​ണ് ഓ​ഹ​രി​ക​ൾ​ക്ക് ഉ​ണ​ർ​വാ​യ​ത്. ഇ​ൻ​ഫോ​സി​സി​ലെ ക​ണ​ക്കി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ ദൈ​വ​ത്തി​നു പോ​ലും ക​ഴി​യി​ല്ലെ​ന്നു ചെ​യ​ർ​മാ​നും സ​ഹ​സ്ഥാ​പ​ക​നു​മാ​യ ന​ന്ദ​ൻ നി​ലേ​ക​നി പ​റ​ഞ്ഞ​ത് ഇ​ൻ​ഫോ​സി​സ് ഓ​ഹ​രി​ക​ളെ സ​ഹാ​യി​ച്ചു.


സെ​ൻ​സെ​ക്സ് 221.55 പോ​യി​ന്‍റ് ക​യ​റി 40,469.78-ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. ക്ലോ​സിം​ഗും റി​ക്കാ​ർ​ഡാ​ണ്. നി​ഫ്‌​റ്റി 48.85 പോ​യി​ന്‍റ് ക​യ​റി 11,966.05 ൽ ​അ​വ​സാ​നി​ച്ചു. ബാ​ങ്കിം​ഗ്, ധ​ന​കാ​ര്യ ഓ​ഹ​രി​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ന​ലെ കൂ​ടു​ത​ൽ പ്രി​യം.

ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ (ബ്രെ​ന്‍റ്) വി​ല വീ​പ്പ​യ്ക്ക് 63 ഡോ​ള​ർ വ​രെ ക​യ​റി​യി​ട്ട് 62.45 ലേ​ക്കു താ​ണു. ക്രൂ​ഡ് വി​ല കു​റ​ച്ചു​കാ​ല​ത്തേ​ക്ക് 60 ഡോ​ള​റി​നു മു​ക​ളി​ലാ​കു​മെ​ന്ന സൂ​ച​ന ഡോ​ള​റി​നു വി​ല കൂ​ട്ടി. ഡോ​ള​ർ 28 പൈ​സ കൂ​ടി 70.97 രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.