വോ​ള്‍​വോ കാ​റു​ക​ളി​ല്‍ കൊബാ​ള്‍​ട്ട് ബാ​റ്റ​റി​യും ബ്ലോ​ക്ക് ചെ​യി​നും
വോ​ള്‍​വോ കാ​റു​ക​ളി​ല്‍ കൊബാ​ള്‍​ട്ട് ബാ​റ്റ​റി​യും ബ്ലോ​ക്ക് ചെ​യി​നും
Saturday, November 9, 2019 12:22 AM IST
കൊ​​​ച്ചി: കൊ​​​ബാ​​​ള്‍​ട്ട് ബാ​​​റ്റ​​​റി​​​യും ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പ്ര​​​മു​​​ഖ കാ​​​ര്‍ ക​​​മ്പ​​​നി​​​യാ​​​യ വോ​​​ള്‍​വോ. റീ ​​​ചാ​​​ര്‍​ജ് ചെ​​​യ്യാ​​​വു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ ആ​​​ദ്യ​​​ത്തെ ഫു​​​ള്ളി ഇ​​​ല​​​ക്ട്രി​​​ക് കാ​​​ര്‍ എ​​​ക്സ്.​​സി 40 ക​​​ഴി​​​ഞ്ഞ മാ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണു സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ വോ​​​ള്‍​വോ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. സാ​​​ധാ​​​ര​​​ണ​ ലി​​​ഥി​​​യം അ​​​യ​​​ണ്‍ ബാ​​​റ്റ​​​റി​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, ഇ​​വ​​യ്ക്കു നി​​​ര​​​വ​​​ധി പോ​​​രാ​​​യ​​​മ്ക​​​ളു​​​മു​​ണ്ട്.

ലി​​​ഥി​​​യം അ​​യ​​​ണ്‍ ബാ​​​റ്റ​​​റി​​​യി​​​ല്‍ കാ​​​ഥോ​​​ഡി​​ന്‍റെ സ്ഥാ​​​ന​​​ത്തു നി​​​ക്ക​​​ല്‍ കാ​​​ഡ്മി​​​യം ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​ട​​ങ്ങി​​യ​​തോ​​ടെ ​വൈ​​​ദ്യു​​​തി ഏ​​​റെ​​നേ​​​രം സം​​​ഭ​​​രി​​​ച്ചു​​​വ​​യ്ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഈ ​​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ കൊ​​​ബാ​​ള്‍​ട്ടി​​​ലേ​​​ക്കു മാ​​​റു​​​മ്പോ​​​ള്‍ ഇ​​​ര​​​ട്ടി സം​​​ഭ​​​ര​​​ണ​​ശേ​​​ഷി ബാ​​​റ്റ​​​റി​​​ക്കു കൈ​​​വ​​​രി​​​ക്കാ​​​നാ​​​കു​​മെ​​ന്നു വോ​​​ള്‍​വോ കാ​​​റു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന മാ​​​ര്‍​ട്ടി​​​ന ബു​​​ക്കോ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.


വോ​​​ള്‍​വോ എ​​​ക്സ്.​​​സി 40 യു​​​ടെ മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണ്. ഇ​​വ വാ​​​ഹ​​​ന​​​ത്തി​​​ലെ ഡാ​​​റ്റ നെ​​​റ്റ് വ​​​ര്‍​ക്ക് സു​​​താ​​​ര്യ​​​മാ​​ക്കും. ചൈ​​​ന​​​യി​​​ലെ സി​​​എ​​​ടി​​​എ​​​ലും (ക​​​ണ്ട​​ന്പ​​​റ​​​റി ആം​​​പെ​​​ര​​​ക്സ് ടെ​​​ക്നോ​​​ള​​​ജി)​ ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​ന്‍ ക​​​മ്പ​​​നി​​​യാ​​​യ എ​​​ല്‍ജി കെം ​​​ലി​​​മി​​​റ്റ​​​ഡു​​​മാ​​​ണ് വോ​​​ള്‍​വോ​​യു​​​ടെ ബാ​​​റ്റ​​​റി​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത കു​​​റ​​യ്​​​ക്കാ​​ൻ വാ​​​ഹ​​​ന നി​​​ര്‍​മാ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ലെ ഓ​​​രോ അ​​​സം​​​സ്​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വ്യ​​​ക്ത​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ണ് ഇ​​​തി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.