ഓഹരികൾക്കും രൂപയ്ക്കും തളർച്ച
Saturday, November 9, 2019 12:22 AM IST
മും​ബൈ: മൂ​ഡീ​സ് ഇ​ന്ത്യ​യു​ടെ റേ​റ്റിം​ഗ് പ്ര​തീ​ക്ഷ താ​ഴ്ത്തി​യ​തു ക​ന്പോ​ള​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം പാ​ളി. രാ​വി​ലെ 40,749.93 പോ​യി​ന്‍റ് എ​ന്ന പു​തി​യ റി​ക്കാ​ർ​ഡ് വ​രെ ക​യ​റി​യ സെ​ൻ​സെ​ക്സ് അ​വി​ടെ​നി​ന്ന് 426 പോ​യി​ന്‍റ് താ​ഴോ​ട്ടു​പോ​യി. ഇ​ന്ത്യ​ൻ രൂ​പ​യും ത​ള​ർ​ച്ച നേ​രി​ട്ടു.

ആ​ഗോ​ള ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സ് ഇ​ന്ത്യ​യു​ടെ റേ​റ്റിം​ഗ് പ്ര​തീ​ക്ഷ നെ​ഗ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണു താ​ഴ്ത്തി​യ​ത്. ര​ണ്ടു​വ​ർ​ഷം മു​ന്പ് ഇ​ന്ത്യ​യു​ടെ റേ​റ്റിം​ഗ് ഉ​യ​ർ​ത്തി​യ ഏ​ക ഏ​ജ​ൻ​സി​യാ​ണു മൂ​ഡീ​സ്.


സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ റേ​റ്റിം​ഗ് ന​ട​പ​ടി​യെ ആ​രും ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നു വ​രു​ത്താ​ൻ ക​ന്പോ​ള​ത്തി​ൽ ശ്ര​മം ന​ട​ന്നു. എ​ന്നാ​ൽ, ക്ലോ​സിം​ഗ് അ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും വി​ല്പ​ന​ക്കാ​രാ​യി. വി​ല കു​ത്ത​നേ ഇ​ടി​ഞ്ഞു.

സെ​ൻ​സെ​ക്സ് ത​ലേ​ന്ന​ത്തേ​തി​ൽ​നി​ന്ന് 330.13 പോ​യി​ന്‍റ് (0.81 ശ​ത​മാ​നം) താ​ണ് 40,323.61-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 103.9 പോ​യി​ന്‍റ് താ​ണ് 11,908.15-ൽ ​അ​വ​സാ​നി​ച്ചു.
ഡോ​ള​ർ ഇ​ന്ന​ലെ 33 പൈ​സ​യു​ടെ നേ​ട്ട​മു​ണ്ടാ​ക്കി. 71.30 രൂ​പ​യി​ലേ​ക്കു ഡോ​ള​ർ ക​യ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.