ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് 27 കോടി രൂപയുടെ അറ്റാദായം
Wednesday, November 13, 2019 11:58 PM IST
കൊച്ചി: ആരോഗ്യ പരിചരണ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് നടപ്പു സാന്പത്തികവർഷം രണ്ടാം പാദത്തിൽ 2087 കോടിയുടെ വരുമാനം. മുൻ സാന്പത്തികവർഷം ഇതേ കാലയളവിലേക്കാൾ 14 ശതമാനം വരുമാനവർധനയാണിത്. മുൻ സാന്പത്തികവർഷം ഇത് 1837 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനി 27 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയത് 13 കോടി രൂപയായിരുന്നു.