വളർച്ചക്കുറവിൽ രൂപയും ഓഹരികളും
വളർച്ചക്കുറവിൽ രൂപയും ഓഹരികളും
Wednesday, November 13, 2019 11:58 PM IST
മും​ബൈ: ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യെ​കു​റി​ച്ചു​ള്ള ആ​ശ​ങ്ക രൂ​പ​യ്ക്കു ക​ന​ത്ത​പ്ര​ഹ​ര​മാ​യി. ഡോ​ള​ർ 72 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി. ഓ​ഹ​രി​ക​ളും ത​ള​ർ​ന്നു. ചി​ല്ല​റ വി​ല​ക്ക​യ​റ്റം പ്ര​തീ​ക്ഷ​യി​ലും കൂ​ടു​ത​ലാ​യ​ത് ക​ന്പോ​ള​ങ്ങ​ളെ ഇ​ന്നും ഉ​ല​യ്ക്കു​മെ​ന്നു ക​രു​തു​ന്നു.

ഒ​ക്ടോ​ബ​റി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക 4.3 ശ​ത​മാ​നം ചു​രു​ങ്ങി​യ​ത് സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച​യെ​പ്പ​റ്റി ആ​ശ​ങ്ക വ​ള​ർ​ത്തി. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) അ​ട​ക്കം പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ജി​ഡി​പി വ​ള​ർ​ച്ച അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ ഒ​തു​ങ്ങു​മെ​ന്നു പ്ര​വ​ചി​ച്ചു. സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം 4.2 ശ​ത​മാ​നം വ​ള​ർ​ച്ച​യേ അ​വ​യെ​ല്ലാം പ്ര​വ​ചി​ക്കു​ന്നു​ള്ളു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ ഗ​ണ്യ​മാ​യി താ​ണു. 386 പോ​യി​ന്‍റ് ക​യ​റി​യി​റ​ങ്ങി​യ സെ​ൻ​സെ​ക്സ് ഒ​ടു​വി​ൽ 229.02 പോ​യി​ന്‍റ് (0.57 ശ​ത​മാ​നം) ന​ഷ്ട​ത്തി​ൽ 40,116.06 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 73 പോ​യി​ന്‍റ് (0.61 ശ​ത​മാ​നം) താ​ണ് 11,840.45-ൽ ​അ​വ​സാ​നി​ച്ചു.യെ​സ് ബാ​ങ്ക്, എ​സ്ബി​ഐ, ആ​ക്സി​സ് ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കാ​ണു വ​ലി​യ ത​ള​ർ​ച്ച ഉ​ണ്ടാ​യ​ത്.


ഡോ​ള​ർ നി​ര​ക്ക് 63 പൈ​സ വ​ർ​ധി​ച്ച് 72.09 രൂ​പ​യാ​യി. ക​ഴി​ഞ്ഞ മൂ​ന്നു വ്യാ​പാ​ര ദി​വ​സം​കൊ​ണ്ട് ഡോ​ള​റി​ന് ഒ​രു രൂ​പ​യി​ല​ധി​കം ക​യ​റി.

രൂ​പ​യു​ടെ ദൗ​ർ​ബ​ല്യം കു​റ​ച്ചു​നാ​ൾ​കൂ​ടി തു​ട​രു​മെ​ന്നാ​ണു നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. രൂ​പ അ​ല്പം കൂ​ടി താ​ഴു​ന്ന​തി​ൽ സ​ർ​ക്കാ​രി​നും എ​തി​ർ​പ്പി​ല്ല. ക​യ​റ്റു​മ​തി​ക്ക് ദു​ർ​ബ​ല രൂ​പ സ​ഹാ​യ​മാ​ണ​ത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.