രണ്ടു പുതിയ സർവീസുകളുമായി എ​യ​ര്‍ ഏ​ഷ്യ
Wednesday, November 13, 2019 11:58 PM IST
കൊ​​​ച്ചി: എ​​​യ​​​ര്‍ ഏ​​​ഷ്യ ഇ​​​ന്ത്യ ന്യൂ​​​ഡ​​​ല്‍​ഹി​​യി​​ൽ​​നി​​ന്ന് കൊ​​​ച്ചി​​യി​​ലേ​​ക്കും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​ലേ​​ക്കും പു​​​തി​​​യ പ്ര​​തി​​ദി​​ന വി​​മാ​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ല്‍നി​​​ന്നു രാ​​​വി​​​ലെ 4.55ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​മാ​​നം രാ​​​വി​​​ലെ എ​​​ട്ടി​​​ന് കൊ​​​ച്ചി​​​യി​​​ലും കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നു രാ​​​വി​​​ലെ 8.50 ന് ​​​പു​​​റ​​​പ്പെ​​​ട്ട് ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 12 നും ​​​എ​​​ത്തി​​​ച്ചേ​​​രും.

ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ല്‍ നി​​​ന്നു രാ​​​ത്രി 9.30 ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ രാ​​​ത്രി 11.05 ന് ​​എ​​​ത്തി​​​ച്ചേ​​​രു​​ന്ന വി​​മാ​​നം ​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍നി​​​ന്നു രാ​​​ത്രി 11.35 പു​​​റ​​​പ്പെ​​​ട്ട് ന്യൂ​​​ഡ​​​ല്‍​ഹി​​​യി​​​ല്‍ പുലർച്ചെ 1.05ന് ​​എ​​​ത്തി​​​ച്ചേ​​രും. ഈ ​​​റൂ​​​ട്ടു​​​ക​​​ളി​​​ലെ സ​​​ര്‍​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ന്യൂ​​​ഡ​​​ല്‍​ഹി - ​കൊ​​​ച്ചി റൂ​​​ട്ടി​​​ലെ എ​​​ല്ലാ ഫ്ളൈ​​​റ്റു​​​ക​​​ള്‍​ക്കും 3915 രൂ​​​പ​​​യാ​​​ണ് നി​​​ര​​​ക്ക്. ന്യൂ​​​ഡ​​​ല്‍​ഹി- അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് റൂ​​​ട്ടി​​​ല്‍ 2015 രൂ​​​പ​​​യാ​​​ണ്.

ബു​​​ക്കിം​​ഗ് ആ​​​രം​​​ഭി​​​ച്ചു​​ക​​ഴി​​ഞ്ഞു. ഡി​​​സം​​​ബ​​​ര്‍ 20 ന് ​ ​​പു​​​തി​​​യ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ള്‍ ത​​​മ്മി​​​ലു​​​ള്ള ക​​​ണ​​​ക്ടി​​​വി​​​റ്റി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​മെ​​ന്ന് എ​​​യ​​​ര്‍ ഏ​​​ഷ്യ ഇ​​​ന്ത്യ സി​​​ഒ​​​ഒ സ​​​ഞ്ജ​​​യ് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.