ഹോ​ണ്ട എ​സ്പി 125 ബി​എ​സ് 6 പു​റ​ത്തി​റ​ക്കി
Friday, November 15, 2019 12:14 AM IST
കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡിന്‍റെ അ​​​ടു​​​ത്ത ത​​​ല​​​മു​​​റ 125 സി​​​സി മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളാ​​യ എ​​​സ്പി 125 ബി​​​എ​​​സ് 6, പ്ര​​​സി​​​ഡ​​​ന്‍റും സി​​​ഇ​​​ഒ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മി​​​നോ​​​റു കാ​​​റ്റോ പു​​​റ​​​ത്തി​​​റ​​​ക്കി. സാ​​​ങ്കേ​​​തി​​​ക മേ​​ന്മ​​യും രൂ​​​പ​​​ഭം​​​ഗി​​​യും ഒ​​​ത്തു​​ചേ​​​ർ​​​ന്ന എ​​​സ്പി 125 ഹോ​​​ണ്ട​​​യു​​​ടെ ആ​​​ദ്യ​​​ത്തെ ബി​​​എ​​​സ് 6 മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളാ​​​ണ്.


ആ​​​റു വ​​​ർ​​​ഷ വാ​​​റ​​​ന്‍റി ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ പു​​​തി​​​യ വാ​​​ഹ​​​ന​​ത്തി​​നു​​ണ്ട്. എ​​​സ്പി 125 ബി​​​എ​​​സ് 6 ര​​​ണ്ടു രൂ​​​പ​​​ഭേ​​​ദ​​​ങ്ങ​​​ളി​​​ലും (ഡ്രം, ​​​ഡി​​​സ്ക്) നാ​​​ലു നി​​​റ​​​ങ്ങ​​​ളി​​​ലും (പ​​​ച്ച, മാ​​​റ്റ് ആ​​​ക്സി​​​സ് ഗ്രേ ​​​മെ​​​റ്റാ​​​ലി​​​ക്, ഇം​​​പീ​​​രി​​​യ​​​ൽ റെ​​​ഡ് മെ​​​റ്റാ​​​ലി​​​ക്, പേ​​​ൾ സൈ​​​റ​​​ൻ ബ്ലൂ ​​​എ​​​ന്നി​​​വ) ല​​​ഭി​​​ക്കും. ഡ​​​ൽ​​​ഹി എ​​​ക്സ് ഷോ​​​റൂം വി​​​ല 72,900 രൂ​​​പ മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.