മൊത്തവില ചുരുങ്ങി; ഭക്ഷ്യവില ഉയർന്നുതന്നെ
Friday, November 15, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല സൂ​ചി​ക (ഡ​ബ്ള്യു​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. ഒ​ക്‌​ടോ​ബ​റി​ൽ 0.16 ശ​ത​മാ​ന​മേ വി​ല കൂ​ടി​യു​ള്ളൂ. സെ​പ്റ്റം​ബ​റി​ൽ 0.33 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ല​ക്ക​യ​റ്റം.

മൊ​ത്ത​വി​ലസൂ​ചി​ക​യി​ൽ വ​ന്ന കു​റ​വ് പ്ര​ധാ​ന​മാ​യും ഫാ​ക്ട​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞ​തു​മൂ​ല​മാ​ണ്. ഫാ​ക്ട​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല 0.84 ശ​ത​മാ​നം കു​റ​ഞ്ഞു. ത​ലേ​മാ​സം ഇ​വ 0.42 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ്.

ചി​ല്ല​റവി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഒ​ക്‌​ടോ​ബ​റി​ൽ 16 മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ല​യാ​യ 4.62 ശ​ത​മാ​ന​ത്തി​ലേ​ക്കു ക​യ​റി​യി​രു​ന്നു. ചി​ല്ല​റവി​ലസൂ​ചി​ക​യി​ൽ പ​കു​തി​യോ​ളം പ​ങ്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കാ​ണ്. അ​തേ​സ​മ​യം മൊ​ത്ത​വി​ല സൂ​ചി​ക​യി​ൽ ഫാ​ക്ട​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണു മു​ന്തി​യ പ​ങ്ക്.
രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക​മു​ര​ടി​പ്പി​ന്‍റെ ഫ​ല​മാ​യി ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ ശേ​ഷി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​ട്ടേ​റെ ഫാ​ക്ട​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ഡില്കൗണ്ടും ഓഫറും മൂലം വി​ല കു​റ​ഞ്ഞു. ഒ​പ്പം ആ​ഗോ​ള വി​ല​ക്കു​റ​വി​നെ തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല​യും താ​ണു. ഇ​താ​ണ് മൊ​ത്ത​വി​ല സൂ​ചി​ക പ്ര​കാ​ര​മു​ള്ള വി​ല​ക്ക​യ​റ്റം നാ​മ​മാ​ത്ര​മാ​കാ​ൻ കാ​ര​ണം.

ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം മൊ​ത്ത​വി​ല സൂ​ചി​ക​യി​ലും വ​ർ​ധി​ച്ചു. സെ​പ്റ്റം​ബ​റി​ലെ 7.47 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഒ​ക്ടോ​ബ​റി​ൽ 9.8 ശ​ത​മാ​ന​മാ​യി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഇ​ന്ധ​ന​വും ഒ​ഴി​ച്ചു​ള്ള കാ​ത​ൽ വി​ല​ക്ക​യ​റ്റം സെ​പ്റ്റം​ബ​റി​ൽ (-) 1.1 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഒ​ക്‌​ടോ​ബ​റി​ൽ (-) 1.6 ശ​ത​മാ​ന​മാ​യി. ഉ​ത്സ​വ​സീ​സ​ണി​ലെ ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളു​മെ​ല്ലാ​മാ​ണ് കാ​ത​ൽ വി​ല​ക്ക​യ​റ്റം ചു​രു​ങ്ങാ​ൻ കാ​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.