ജിഎസ്ടി റിട്ടേണിനു സമയം നീട്ടി
ജിഎസ്ടി റിട്ടേണിനു  സമയം നീട്ടി
Friday, November 15, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി​യു​ടെ വാ​ർ​ഷി​ക റി​ട്ടേ​ണും പൊ​രു​ത്ത​പ്പെ​ടു​ത്തൽ സ്റ്റേ​റ്റ്മെ​ന്‍റും സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം. ഇ​വ കു​റേ​ക്കൂ​ടി ല​ളി​ത​മാ​ക്കു​ക​യും ചെ​യ്തു. വാ​ർ​ഷി​ക റി​ട്ടേ​ൺ (ജി​എ​സ്ടി ആ​ർ-9), പൊ​രു​ത്ത​പ്പെ​ടു​ത്ത​ൽ സ്റ്റേ​റ്റ്മെ​ന്‍റ് (ജി​എ​സ്ടി​ആ​ർ 9 സി) ​എ​ന്നി​വ​യു​ടെ സ​മ​യ​മാ​ണു നീ​ട്ടി​യ​ത്. 2017-18 ലേ​ത് ഈ ​ഡി​സം​ബ​ർ 31-ന​കം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ന​വം​ബ​ർ 30-ന​കം വേ​ണ​മെ​ന്നാ​യി​രു​ന്നു മു​ൻ നി​ർ​ദേ​ശം. 2018-19 ലേ​ത് 2020 മാ​ർ​ച്ച് 31-ന​കം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ഈ ​ഡി​സം​ബ​ർ 31-ന​കം വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണു മാ​റ്റി​യ​ത്.


ഈ ​ഫോ​റ​ങ്ങ​ളി​ലെ പ​ല ഭാ​ഗ​ങ്ങ​ളും നി​കു​തി​ദാ​യ​ക​ർ പൂ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഇ​ൻ​ഡി​റ​ക്ട് ടാ​ക്സ​സ് ആ​ൻ​ഡ് ക​സ്റ്റം​സ് (സി​ബി​ഐ​സി) അ​റി​യി​ച്ചു. ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി. ഇ​ൻ​പു​ട്ട്, ഒൗ​ട്ട്പു​ട്ട് എ​ന്നി​വ​യു​ടെ എ​ച്ച്എ​സ്എ​ൻ ത​ല വി​വ​ര​ങ്ങ​ളും ന​ല്കേ​ണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.