സി​ൻ​ഡി​ക്കറ്റ് ബാ​ങ്കി​ന്‍റെ സോ​ണ​ൽ ഓ​ഫീ​സ് കൊച്ചിയിൽ തു​റ​ന്നു
Friday, November 15, 2019 11:57 PM IST
കൊ​​​ച്ചി: സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് ബാ​​​ങ്കി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ സോ​​​ണ​​​ൽ ഓ​​​ഫീ​​​സ് കൊ​​ച്ചി​​യി​​ൽ ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മൃ​​​ത്യു​​​ഞ്ജ​​​യ് മ​​​ഹാ​​​പ​​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്ത് ബാ​​​ങ്കി​​​നു​​​ള്ള ആ​​​റു റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളും അ​​​വ​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള 237 ശാ​​​ഖ​​​ക​​​ളും ഈ ​​​സോ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ന്‍റെ കീ​​​ഴി​​​ലാ​​​യി​​​രി​​​ക്കും. ഇ​​​തു​​​വ​​​രെ ഇ​​​വ ചെ​​​ന്നൈ, മ​​​ണി​​​പ്പാ​​​ൽ സോ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലാ​​​യി​​​രു​​​ന്നു. പു​​​തി​​​യ സോ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ന്‍റെ വ​​​ര​​​വോ​​​ടെ ബാ​​​ങ്കി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ സേ​​​വ​​​ന​​മി​​​ക​​​വ് വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നു മൃ​​​ത്യു​​​ഞ്ജ​​​യ് മ​​​ഹാ​​​പ​​​ത്ര വ്യ​​​ക്ത​​​മാ​​​ക്കി. 1925-ൽ ​​​ഉ​​​ഡു​​​പ്പി ആ​​​സ്ഥാ​​​ന​​​മാ​​​യി സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട ബാ​​​ങ്കി​​​നു രാ​​​ജ്യ​​​ത്ത് 4061 ശാ​​​ഖ​​​ക​​​ളും ല​​​ണ്ട​​​നി​​​ൽ ഒ​​രു ​ശാ​​​ഖ​​​യു​​​മു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.