ഗെ​യി​ലി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത് വ്യാ​വ​സാ​യി​ക കു​തി​പ്പ്: മ​ന്ത്രി
Saturday, November 16, 2019 11:59 PM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ്യാ​​​വ​​​സാ​​​യി​​​ക കു​​​തി​​​പ്പും ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​വൃ​​​ദ്ധി​​​യു​​​മാ​​​ണ് ഗെ​​​യി​​​ല്‍ പൈ​​​പ്പ് ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍. കൊ​​​ച്ചി-​​​മം​​​ഗ​​​ളൂ​​​രു പ്ര​​​കൃ​​​തി​​വാ​​​ത​​​ക പൈ​​​പ്പ് ലൈ​​​ന്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ഭൂ​​​മി ന​​​ല്‍​കി​​​യ നാ​​​മ​​​മാ​​​ത്ര ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.


ടാ​​​ങ്ക​​​ര്‍​ലോ​​​റി​​​ക​​​ള്‍വ​​​ഴി ഗ്യാ​​​സ് കൊ​​​ണ്ടു​​​പോ​​​കു​​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ പ​​​ദ്ധ​​​തി​​​വ​​​ഴി ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ലൂ​​​ടെ​​​യു​​​ള്ള പൈ​​​പ്പ് ലൈ​​​ന്‍ ഏ​​​റെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.