4.9% വളർച്ച കുറയുമെന്ന് എൻസി‌എഇആർ
4.9%  വളർച്ച കുറയുമെന്ന് എൻസി‌എഇആർ
Monday, November 18, 2019 11:40 PM IST
മും​ബൈ: ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക (ജി​ഡി​പി) വ​ള​ർ​ച്ച 4.9 ശ​ത​മാ​നം മാ​ത്ര​മാ​കു​മെ​ന്നു നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക് റി​സ​ർ​ച്ച് (എ​ൻ​സി​എ​ഇ​ആ​ർ). വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​ന​ങ്ങ​ളി​ൽ ഏ​റ്റ​വും താ​ണ നി​ര​ക്കാ​ണി​ത്.

ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തെ സാ​ന്പ​ത്തി​ക​ മൂ​ല്യ​വ​ർ​ധ​ന (ജി​വി​എ) 4.9 ശ​ത​മാ​നം ആ​യി​രി​ക്കു​മെ​ന്നും കൗ​ൺ​സി​ൽ പ്ര​വ​ചി​ച്ചു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഫി​നാ​ൻ​സ് ആ​ൻ​ഡ് പോ​ളി​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൗ​ൺ​സി​ൽ പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത്.

കാ​ർ​ഷി​കോ​ത്പാ​ദ​നം വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ്യാ​വ​സാ​യി​ക​മേ​ഖ​ല​യി​ൽ നി​രാ​ശാ​ജ​ന​ക​മാ​ണു ചി​ത്രം. 2019-ലെ ​ഒ​ൻ​പ​തു മാ​സ​വും യ​ന്ത്ര​നി​ർ​മാ​ണം കു​റ​യു​ക​യാ​യി​രു​ന്നു. പു​തി​യ മൂ​ല​ധ​ന​നി​ക്ഷേ​പം ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ തോ​ത് തീ​രെ കു​റ​വാ​യ​തു​കൊ​ണ്ടാ​ണി​ത്. സ​ന്പ​ദ്ഘ​ട​ന​യി​ൽ ആ​വ​ശ്യ​വും നി​ക്ഷേ​പ​വും കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. റെ​യി​ൽ​വേ​യി​ലെ ച​ര​ക്കു ഗ​താ​ഗ​തം കു​റ​വാ​യ​തും രോ​ഗം ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നു കാ​ണി​ക്കു​ന്നു. റി​സ​ർ​വ് ബാ​ങ്ക് പ​ല​ത​വ​ണ പ​ലി​ശ​നി​ര​ക്ക് കു​റ​ച്ചെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ച കു​റ​വ് പ​ലി​ശ​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ബാ​ങ്കി​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​മൂ​ലം ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു വാ​യ്പ കി​ട്ടു​ന്നി​ല്ല: കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


വ​ള​ർ​ച്ചാ പ്ര​വ​ച​നം

2019-20 ലെ ​വ​ള​ർ​ച്ച​യെ​പ്പ​റ്റി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ച​നം (ശ​ത​മാ​ന​ത്തി​ൽ)

എ​ൻ​സി​എ​ഇ​ആ​ർ 4.9
എ​സ്ബി​ഐ 5.0
സി​എ​ൽ​എ​സ്എ 5.0
*മൂ​ഡീ​സ് 5.6
ഒ​ഇ​സി​ഡി 5.9
ലോ​ക​ബാ​ങ്ക് 6.0
റി​സ​ർ​വ് ബാ​ങ്ക് 6.1
ഐ​എം​എ​ഫ് 6.1

*(മൂ​ഡീ​സി​ന്‍റേ​തു 2019 ജ​നു​വ​രി-​ഡി​സം​ബ​റി​ലേ​ക്കു​ള്ള പ്ര​തീ​ക്ഷ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.