കൊച്ചി വിമാനത്താവളം റൺവേ നവീകരണം തുടങ്ങി
Thursday, November 21, 2019 12:08 AM IST
നെ​​ടു​​മ്പാ​​ശേ​​രി : കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ റ​​ൺ​​വേ ന​​വീ​​ക​​ര​​ണ പ​​ദ്ധ​​തി തു​​ട​​ങ്ങി. മു​​ൻ നി​​ശ്ച​​യി​​ച്ച പ്ര​​കാ​​രം ഇ​​ന്ന​​ലെ രാ​​വി​​ലെ 10 ന് ​​ത​​ന്നെ വി​​മാ​​ന​​ത്താ​​വള​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തു​​ക​​യും വൈ​​കി​​ട്ട് ആ​​റി​​ന് തു​​റ​​ക്കു​​ക​​യും ചെ​​യ്തു.

റ​​ൺ​​വേ ന​​വീ​​ക​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ടാ​​ക്‌​​സി​​വേ​​യും ടാ​​ക്‌​​സി​​വേ ലി​​ങ്കു​​ക​​ളും പു​​ന​​രു​​ദ്ധ​​രി​​ക്കു​​ന്ന ജോ​​ലി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ തു​​ട​​ങ്ങി​​യ​​ത്. ഇ​​വി​​ടെ​​യു​​ള്ള വ​​ഴി​​കാ​​ട്ടി​​ലൈ​​റ്റു​​ക​​ൾ മാ​​റ്റി​​ത്തു​​ട​​ങ്ങി. ടാ​​ക്‌​​സി ലി​​ങ്കു​​ക​​ളു​​ടെ പ്ര​​ത​​ല​​ത്തി​​ലെ ടാ​​റിം​​ഗ് യ​​ന്ത്ര​​സ​​ഹാ​​യ​​ത്തോ​​ടെ പൊ​​ളി​​ക്കു​​ന്ന മി​​ല്ലിം​​ഗ് ജോ​​ലി​​ക​​ളും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. റ​​ൺ​​വേ​​യി​​ൽ സി​​വി​​ൽ ജോ​​ലി​​ക​​ൾ തു​​ട​​ങ്ങി​​യി​​ട്ടി​​ല്ല. റ​​ൺ​​വേ​​യി​​ൽ വൈ​​ദ്യു​​തി വ​​യ​​റിം​​ഗ് സം​​വി​​ധാ​​നം പ​​രി​​ഷ്‌​​ക​​രി​​ക്കു​​ന്ന ജോ​​ലി​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത്. ഇ​​ത് പൂ​​ർ​​ത്തി​​യാ​​യ ശേ​​ഷ​​മാ​​വും റ​​ൺ​​വേ​​യി​​ൽ ടാ​​റിം​​ഗ്, കോ​​ൺ​​ക്രീ​​റ്റിം​​ഗ് ജോ​​ലി​​ക​​ൾ തു​​ട​​ങ്ങു​​ക. റ​​ൺ​​വേ​​യു​​ടെ ഇ​​രു​​വ​​ശ​​വും വെ​​ള്ളം ഒ​​ഴു​​കി​​പ്പോ​​കു​​ന്ന​​തി​​നു​​ള്ള ക​​ല്ലു​​പാ​​കി​​യ കാ​​ന​​ക​​ൾ (സ്റ്റോ​​ൺ ഡ്രെ​​യി​​ൻ) ന​​വീ​​ക​​രി​​ക്കു​​ന്ന ജോ​​ലി​​ക​​ളും സ​​മാ​​ന്ത​​ര​​മാ​​യി തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.


എ​​ല്ലാ ഏ​​ജ​​ൻ​​സി​​ക​​ളു​​ടേ​​യും ഏ​​കോ​​പ​​നം നേ​​ര​​ത്തെ ത​​ന്നെ ഉ​​റ​​പ്പു​​വ​​രു​​ത്തി​​യ​​തി​​നാ​​ൽ ടെ​​ർ​​മി​​ന​​ലി​​ൽ വ​​ലി​​യ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​ല്ല. വൈ​​കി​​ട്ട് ആ​​റി​​നു​​ശേ​​ഷം പു​​റ​​പ്പെ​​ടു​​ന്ന വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ​​ക്കാ​​യു​​ള്ള ഡൊ​​മ​​സ്റ്റി​​ക് ചെ​​ക്-​​ഇ​​ൻ കൗ​​ണ്ട​​റു​​ക​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചെ​​ക്ക്-​​ഇ​​ൻ കൗ​​ണ്ട​​റു​​ക​​ൾ ര​​ണ്ടി​​നും തു​​റ​​ന്നി​​ട്ടു​​ണ്ട്. വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ആ​​ദ്യ​​ദി​​നംത​​ന്നെ പു​​തി​​യ സ​​മ​​യ​​ക്ര​​മ​​ത്തി​​ലേ​​ക്ക് മാ​​റി​​യി​​ട്ടു​​ണ്ട്.

കൊ​​ച്ചി-​​കൊ​​ളം​​ബൊ ശ്രീ​​ല​​ങ്ക​​ൻ എ​​യ​​ർ​​വേ​​യ്‌​​സ് (പു​​തി​​യ പു​​റ​​പ്പെ​​ട​​ൽ സ​​മ​​യം രാ​​വി​​ലെ 9.30), കൊ​​ച്ചി-​​ജി​​ദ്ദ എ​​യ​​ർ ഇ​​ന്ത്യ (വൈ​​കി​​ട്ട് 6.05), കൊ​​ച്ചി-​​കു​​വൈ​​ത്ത്; കു​​വൈ​​ത്ത് എ​​യ​​ർ​​വേ​​യ്‌​​സ് (പു​​ല​​ർ​​ച്ചെ 2.10, രാ​​വി​​ലെ 8.35) എ​​ന്നി​​വ​​യാ​​ണ് പു​​തി​​യ സ​​മ​​യ​​ക്ര​​മ​​ത്തി​​ലേ​​ക്ക് മാ​​റി​​യ രാ​​ജ്യാ​​ന്ത​​ര സ​​ർ​​വീ​​സു​​ക​​ൾ. മ​​റ്റ് രാ​​ജ്യാ​​ന്ത​​ര സ​​ർ​​വീ​​സു​​ക​​ൾ നേ​​ര​​ത്തെ ത​​ന്നെ വൈ​​കി​​ട്ട് ആ​​റി​​നും രാ​​വി​​ലെ പ​​ത്തി​​നും ഇ​​ട​​യ്ക്ക് പു​​റ​​പ്പെ​​ടു​​ന്ന​​തി​​നാ​​ൽ റ​​ൺ​​വേ ന​​വീ​​ക​​ര​​ണം അ​​വ​​യു​​ടെ സ​​മ​​യ​​പ്പ​​ട്ടി​​ക​​യെ ബാ​​ധി​​ച്ചി​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.