എസ്ബിഐ കസ്റ്റമർ മീറ്റ് ഇന്ന്
Thursday, November 21, 2019 11:45 PM IST
കൊച്ചി: മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യമൊട്ടാകെ ഇന്ന് കസ്റ്റമർ മീറ്റ് സംഘടിപ്പിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 29 പ്രാദേശിക ഹെഡ് ഓഫീസുകളിലാണ് കസ്റ്റമർ മീറ്റ് ക്രമീകരിച്ചിട്ടുള്ളത്. ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗിക്കുന്നതിന്റെ സൗകര്യങ്ങൾ, സുരക്ഷിതമായി ഡിജിറ്റൽ ബാങ്കിംഗ് എങ്ങനെ നടത്താം, അതിനായി പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.