കെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ അപരന്മാർക്കു പിഴ, വിലക്ക്
കെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ അപരന്മാർക്കു പിഴ, വിലക്ക്
Thursday, November 21, 2019 11:45 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കെ​പി​എ​ൽ ശു​ദ്ധി വെ​ളി​ച്ചെ​ണ്ണ​യു​ടെ ബ്രാ​ൻ​ഡിം​ഗി​നെ അ​നു​ക​രി​ച്ചു വി​പ​ണി​യി​ൽ ഇ​റ​ങ്ങി​യ നി​ല​വാ​ര​മി​ല്ലാ​ത്ത ‘അ​പ​ര ബ്രാ​ൻ​ഡു’​ക​ൾ​ക്കു പി​ഴ​യും നി​രോ​ധ​ന​വും. 1941-ൽ ​സ്ഥാ​പി​ത​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​പി​എ​ൽ ഓ​യി​ൽ മി​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് കേ​ര​ള​ത്തി​ലെ വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ലെ അ​ഗ്ര​ഗാ​മി​ക​ളാ​ണ്. ഭ​ക്ഷ്യ എ​ണ്ണ രം​ഗ​ത്ത് 79 വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​ന്പ​ത്ത് കെ​പി​എ​ൽ ശു​ദ്ധി വെ​ളി​ച്ചെ​ണ്ണ​യ്ക്കു​ണ്ട്.

15 കി​ലോ ടി​ന്നി​ലൂ​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യും ഇ​ന്ത്യ​ൻ വി​പ​ണി​യും കീ​ഴ​ട​ക്കി​യ കെ​പി​എ​ൽ 1995-ൽ ​കെ​പി​എ​ൽ ശു​ദ്ധി വെ​ളി​ച്ചെ​ണ്ണ എ​ന്ന പേ​രി​ൽ ക​ൺ​സ്യൂ​മ​ർ ബ്രാ​ൻ​ഡ് പു​റ​ത്തി​റ​ക്കി.
വീ​ട്ട​മ്മ​മാ​രു​ടെ പ്രി​യ​പ്പെ​ട്ട ബ്രാ​ൻ​ഡാ​യി കെ​പി​എ​ൽ ശു​ദ്ധി വെ​ളി​ച്ചെ​ണ്ണ ഉ​യ​ർ​ന്നു. ഗു​ണ​മേ​ന്മ​യി​ലൂ​ടെ നേ​ടി​യെ​ടു​ത്ത, വീ​ട്ട​മ്മ​മാ​ർ​ക്കി​ട​യി​ലെ വി​ശ്വാ​സ്യ​ത​യാ​ണ് കെ​പി​എ​ൽ ശു​ദ്ധി വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ജ​യ​മെ​ന്നു ക​ന്പ​നി പ​റ​യു​ന്നു.

ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യും ബ്രാ​ൻ​ഡ് പ്ര​തി​ച്ഛാ​യ​യും വി​പ​ണി കീ​ഴ​ട​ക്കി​യ​പ്പോ​ൾ അ​തി​നു ചി​ല ഇ​രു​ണ്ട വ​ശ​ങ്ങ​ളു​മു​ണ്ടാ​യി. ചി​ല​ർ കെ​പി​എ​ൽ ശു​ദ്ധി​യോ​ട് സാ​മ്യ​മു​ള്ള പേ​രു​ക​ളി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത, മാ​യം ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യി​ലെ​ത്തി​ച്ചു. കെ​പി​എ​ൽ ശു​ദ്ധി​യു​ടെ സ്വീ​കാ​ര്യ​ത ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം.


ഫു​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ അ​പ​ര​ന്മാ​ർ​ക്ക് പി​ഴ ചു​മ​ത്താ​നും ചി​ല വ്യാ​ജ ബ്രാ​ൻ​ഡു​ക​ൾ നി​രോ​ധി​ക്കാ​നും ഇ​ട​യാ​ക്കി.

കെ​പി​എ​ൽ സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ലാ​യി കെ​പി​എ​ൽ ശു​ദ്ധി സ​ൺ​ഫ്ള​വ​ർ ഓ​യി​ൽ, കെ​പി​എ​ൽ ശു​ദ്ധി എ​ള്ളെ​ണ്ണ, കെ​പി​എ​ൽ ശു​ദ്ധി ത​വി​ടെ​ണ്ണ, കെ​പി​എ​ൽ ശു​ദ്ധി കോ​ക്ക​ന​ട്ട് മി​ൽ​ക്ക് പൗ​ഡ​ർ, കെ​പി​എ​ൽ ശു​ദ്ധി വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ, കെ​പി​എ​ൽ ശു​ദ്ധി അ​ച്ചാ​റു​ക​ൾ എ​ന്നി​വ​യും വി​പ​ണി​യി​ലി​റ​ക്കി.

കാ​യ വ​റു​ത്ത​ത്, ച​ക്ക വ​റു​ത്ത​ത് എ​ന്നി​വ അ​ട​ങ്ങി​യ കെ​പി​എ​ൽ ശു​ദ്ധി ബേ​ക്ക​റി ഉ​ത്പ​ന്ന സം​രം​ഭം 2020 ആ​ദ്യ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും.

യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​റ്റ്, ബ​ഹ്റൈ​ൻ, സൗ​ത്ത് ഈ​സ്റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ആ​ഫ്രി​ക്ക, യു​എ​സ്എ, യൂ​റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ​പി​എ​ൽ ശു​ദ്ധി ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.