ടൂവീലർ വില്പന വീണ്ടും താണു
Tuesday, December 3, 2019 11:25 PM IST
ന്യൂ​ഡ​ൽ​ഹി: ന​വം​ബ​റി​ലും രാ​ജ്യ​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന​വി​പ​ണി താ​ഴോ​ട്ടു പോ​യി. സു​സു​കി മോ​ട്ടോ​ർ സൈ​ക്കി​ൾ ഒ​ഴി​ച്ചു​ള്ള ക​ന്പ​നി​ക​ൾ​ക്കെ​ല്ലാം​ത​ന്നെ പ​ത്തു​ശ​ത​മാ​ന​ത്തി​ലേ​റെ ഇ​ടി​വു​ണ്ട്. സു​സു​കി​ക്കു മാ​ത്രം 15 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്.

ഏ​റ്റ​വും വ​ലി​യ ടു​വീ​ല​ർ ക​ന്പ​നി​യാ​യ ഹീ​റോ മോ​ട്ടോ കോ​ർ​പി​നു വി​ല്പ​ന 16 ശ​ത​മാ​ന​മാ​ണി​ടി​ഞ്ഞ​ത്. 6.01 ല​ക്ഷ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് 5.06 ല​ക്ഷം. ഹോ​ണ്ട​യു​ടെ വി​ല്പ​ന 3.94 ല​ക്ഷ​ത്തി​ൽനി​ന്ന് അ​ഞ്ചു​ശ​ത​മാ​നം കു​റ​ഞ്ഞ് 3.73 ല​ക്ഷ​മാ​യി.


ടി​വി​എ​സ് മോ​ട്ടോ​ർ വി​ല്പ​ന 26.5 ശ​ത​മാ​നം താ​ണ് 1.91 ല​ക്ഷ​മാ​യി. ബ​ജാ​ജ് ഓ​ട്ടോ 2.05 ല​ക്ഷ​ത്തി​ൽനി​ന്ന് 14 ശ​തമാ​നം കു​റ​ഞ്ഞ് 1.76 ല​ക്ഷ​ത്തി​ലെ​ത്തി. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന് 10 ശ​ത​മാ​നം ഇ​ടി​വ് വി​ല്പ​ന​യി​ലു​ണ്ടാ​യി. 58,292 എ​ണ്ണം വി​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.