2800 കോ​ടി രൂപയുടെ നി​ക്ഷേ​പ​വു​മാ​യി ലു​ലു ഗ്രൂപ്പ് യു​കെ​യി​ൽ
2800 കോ​ടി രൂപയുടെ നി​ക്ഷേ​പ​വു​മാ​യി  ലു​ലു ഗ്രൂപ്പ് യു​കെ​യി​ൽ
Friday, December 6, 2019 11:42 PM IST
കൊ​​​ച്ചി: ല​​​ണ്ട​​​നി​​ൽ ഹോ​​ട്ട​​ൽ സ്കോ​​​ട്‌ല​​ൻ​​ഡ് യാ​​​ർ​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ടെ ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി നി​​​ക്ഷേ​​​പ സം​​​രം​​​ഭ​​​മാ​​​യ ട്വ​​​ന്‍റി 14 ഹോ​​​ൾ​​​ഡിം​​​ഗ്സി​​നു യു​​​കെ​​​യി​​​ൽ 2,800 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​യി. വെ​​​സ്റ്റ്മി​​​നി​​​സ്റ്റ​​​റി​​​ൽ സെ​​​ന്‍റ് ജെ​​​യിം​​​സി​​​ലെ ​പൈ​​​തൃ​​​ക ഹോ​​​ട്ട​​​ലാ​​യ സ്കോ​​​ട് ല​​ൻ​​ഡ് യാ​​ർ​​​ഡി​​ന്‍റെ ന​​ട​​ത്തി​​പ്പ് ഹ​​​യാ​​​ത്ത് ബ്രാ​​​ൻ​​​ഡി​​​നാ​​​ണ്. എ​​​ഡ്വാ​​​ഡി​​​യ​​​ൻ - വി​​​ക്ടോ​​​റി​​​യ​​​ൻ വാ​​​സ്തു​​ശി​​​ൽ​​​പ മാ​​​തൃ​​​ക​​​യി​​​ൽ 93,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തൃ​​​തി​​​യു​​​ള്ള ഈ ​​​ആ​​ഡം​​​ബ​​​ര ബ്യൂ​​​ട്ടീ​​​ക് ഹോ​​​ട്ട​​​ലി​​ൽ ഏ​​​ഴു​ നി​​​ല​​​ക​​​ളി​​​ലാ​​​യി 153 മു​​​റി​​​ക​​​ളും 15 സ്യൂ​​​ട്ടു​​​ക​​​ളു​​​മു​​​ണ്ട്.

വ്യ​​​വ​​​സാ​​​യപ്ര​​​മു​​​ഖ​​​ർ, സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ൾ, രാ​​​ഷ്‌​​ട്ര​​​ത്ത​​​ല​​​വ​​ന്മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി ര​​​ണ്ടു ബെ​​​ഡ്റൂം ടൗ​​​ണ്‍ ഹൗ​​​സ് വി​​​ഐ​​​പി സ്യൂ​​​ട്ടു​​​ക​​​ളും ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ടും. 120 സീ​​​റ്റു​​​ള്ള കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് റൂ​​​മു​​മു​​ണ്ട്. 2015ൽ 1,025 ​​​കോ​​​ടി രൂ​​​പ​​​യ്ക്കാ​​​ണു ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ നി​​​ര​​​വ​​​ധി പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ഈ ​​​നി​​​ർ​​​മി​​​തി ട്വ​​​ന്‍റി 14 ഹോ​​​ൾ​​​ഡിം​​​ഗ്സ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ൽ 512 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഗ്രൂ​​​പ്പ് ന​​​ട​​​ത്തി. ഇ​​​തി​​​ന് പു​​​റ​​​മെ വാ​​​ൾ​​​ഡ്റോ​​​ഫ് അ​​​സ്റ്റോ​​​റി​​​യ എ​​​ഡി​​​ൻ​​​ബ​​​റോ-​​​ദി കാ​​​ലി​​​ഡോ​​​ണി​​​യ​​​നും 2018ൽ ​​​ക​​​ന്പ​​​നി സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.