ആ​ദാ​യ​നി​കു​തി കു​റ​ച്ചേ​ക്കും എ​ന്നു ധ​ന​മ​ന്ത്രി
ആ​ദാ​യ​നി​കു​തി  കു​റ​ച്ചേ​ക്കും എ​ന്നു ധ​ന​മ​ന്ത്രി
Saturday, December 7, 2019 11:55 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ബ​ജ​റ്റി​ൽ ആ​ദാ​യ​നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ആ​ദാ​യ​നി​കു​തി​യി​ൽ ഇ​ള​വ് ന​ല്കു​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള കാ​ര്യ​മാ​ണെ​ന്നു മ​ന്ത്രി ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റി​ൽ പ​റ​ഞ്ഞു. എ​പ്പോ​ഴാ​കും അ​തെ​ന്നു ചോ​ദി​ച്ച​തി​നു ബ​ജ​റ്റ് വ​രെ കാ​ത്തി​രി​ക്കാ​ൻ മ​റു​പ​ടി ന​ൽ​കി. ഫെ​ബ്രു​വ​രി ആ​ദ്യ​മാ​ണു ബ​ജ​റ്റ​വ​ത​ര​ണം.


സ​ന്പ​ദ്ഘ​ട​ന​യി​ലെ മു​ര​ടി​പ്പ് മാ​റ്റാ​ൻ ക​ന്പ​നി​ക​ളു​ടെ നി​കു​തി സെ​പ്റ്റം​ബ​റി​ൽ കു​റ​ച്ചി​രു​ന്നു. 1.45 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ള​വാ​ണു ക​ന്പ​നി​ക​ൾ​ക്ക​നു​വ​ദി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കാ​ൻ വ്യ​ക്തി​ക​ളു​ടെ ആ​ദാ​യ​നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്നു പ​ല​കോ​ണു​ക​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.