എ​സ്എം​ഇ സ്കാ​ല​ത്തോ​ണ്‍ 17ന്
Monday, December 9, 2019 11:32 PM IST
കൊ​​​ച്ചി: അ​​​തി​​​വേ​​​ഗ വ​​​ള​​​ർ​​​ച്ച ല​​​ക്ഷ്യം വ​​യ്​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ, ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യും (ഫി​​​ക്കി) വാ​​​ധ്വാ​​​നി ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി ചേ​​​ർ​​​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ക​​​ദി​​​ന ശി​​​ല്​​​പ​​​ശാ​​​ല ’സ്കാ​​​ല​​​ത്തോ​​​ണ്‍’ 17ന് ​​​ക​​​ള​​​മ​​​ശേ​​​രി കി​​​ൻ​​​ഫ്ര ഹൈ​​​ടെ​​​ക് പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ക്കും.

എം​​​എ​​​സ്എം​​​ഇ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ക, അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക, തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത എ​​​സ്എം​​​ഇ​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​ൻ​​​ഡ​​​സ്ട്രി മെ​​​ന്‍റ​​​ർ​​​മാ​​​രു​​​ടെ​​​യും വാ​​​ധ്വാ​​​നി ഫൗ​​​ണ്ടേ​​​ഷ​​​ൻ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ ല​​​ഭ്യ​​​മാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​യു​​​ടെ ല​​​ക്ഷ്യം.


പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ, ഡി​​​സ്ക​​​വ​​​റി സെ​​​ഷ​​​നു​​​ക​​​ൾ, എ​​​സ്എം​​​ഇ​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്കീ​​​മു​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്ത​​​ൽ, എ​​​സ്എം​​​ഇ എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ നെ​​​റ്റ്‌​​വ​​​ർ​​​ക്കിം​​​ഗ്, ദി ​​​ക്വാ​​​ഡ് നെ​​​റ്റ് വ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ തു​​​ട​​​ങ്ങി​​​യ​​​വ സ്കാ​​​ല​​​ത്തോ​​​ണി​​​ലു​​​ണ്ടാ​​​കും.

മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് സ്കാ​​​ല​​​ത്തോ​​​ണി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​രം. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ kesc<\@>ficci.com എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ലോ 04844058041/42, 09746903555 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ 13 ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​യ്യ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.