ഹൈ സ്ലീപ് മാട്രസ് പ്രവാസി സംഗമം
Wednesday, December 11, 2019 11:24 PM IST
നിലമ്പൂർ: സൗദി അറേബ്യയിലെ അൽബഹായിൽ പ്രവാസികളുടെ കൂട്ടായ്മയായ എബിഎഫ് ഗ്രൂപ്പിന്റെ പ്രഥമ സംഗമം നിലമ്പൂരിലെ ടീക്ക് ടൗൺ റിസോർട്ടിൽ നടന്നു. ഹൈ സ്ലീപ്പ് മാട്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസികൾ പങ്കെടുത്തു.
എബിഎഫ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ അസ്കർ വണ്ടൂർ സ്വാഗതം പറഞ്ഞു. സൈദ് അലി അരിക്കാര അധ്യക്ഷത വഹിച്ചു. ഹൈ സ്ലീപ്പ് മാട്രസിന്റെ എംഡി യു.പി. അബ്ദുസമദ് വേങ്ങര, മുഹമ്മദലി പൊത്തുകൽ, യൂസഫലി തിരൂർക്കാട്, അബ്ദുൽ ലത്തീഫ് ഓമനുർ,മരയ്ക്കാർകുട്ടി ചെറുപുഴ തുടങ്ങിയവർ പ്രസംഗിച്ചു. അൽബഹായിലെ മുൻ പ്രവാസി യു.പി. അബ്ദുസമദ് വേങ്ങരയുടെ ഉടമസ്ഥതിയിലുള്ള ഹൈ സ്ലീപ്പ് മാട്രസായിരുന്നു സംഗമം സ്പോൺസർ ചെയ്തത്.