വ്യവസായ ഉത്പാദനം വീണ്ടും പിന്നോട്ട്
വ്യവസായ ഉത്പാദനം   വീണ്ടും പിന്നോട്ട്
Friday, December 13, 2019 12:01 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വ്യ​വ​സാ​യ ഉ​ത്​പാ​ദ​നം വീ​ണ്ടും പി​ന്നോ​ട്ട​ടി​ച്ചു. ഒ​ക്ടോ​ബ​റി​ലെ വ്യ​വ​സാ​യ ഉത്​പാ​ദ​നം 3.8 ശ​ത​മാ​നം കു​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ൽ 4.3 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ്. ഓ​ഗ​സ്റ്റി​ലും ഉ​ത്പാ​ദ​നം കു​റ​ഞ്ഞി​രു​ന്നു.

യ​ന്ത്ര ഉ​ത്പാ​ദ​നം, ഫാ​ക്ട​റി​ക​ളി​ലെ ഉ​ത്പാ​ദ​നം, ഖ​ന​നം, വൈ​ദ്യു​തി എ​ന്നി​വ പി​ന്നോ​ട്ട​ടി​ച്ച​താ​ണ് വ്യ​വ​സാ​യ ഉത്​പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി)​യു​ടെ വ​ള​ർ​ച്ച​യെ താ​ഴോ​ട്ടു​വ​ലി​ച്ച​ത്. ഇ​തോ​ടെ ഏ​പ്രി​ൽ - ഒ​ക്ടോ​ബ​ർ കാ​ല​യ​ള​വി​ലെ വ്യ​വ​സാ​യ ഉത്പാ​ദ​ന വ​ള​ർ​ച്ച നാ​മ​മാ​ത്ര​മാ​യ 0.5 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണു.


ഫാ​ക്ട​റി ഉ​ത്പാ​ദ​നം 8.2 ശ​ത​മാ​നം വ​ള​ർ​ച്ച​യി​ൽ​നി​ന്നു 2.1 ശ​ത​മാ​നം ഇ​ടി​വി​ലേ​ക്കു നീ​ങ്ങി. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ലെ കു​റ​വ് 12.2 ശ​ത​മാ​ന​മാ​ണ്. ത​ലേ ഒ​ക്ടോ​ബ​റി​ൽ 10.8 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യി​രു​ന്നു. ഖ​ന​ന​ത്തി​ലെ കു​റ​വ് എ​ട്ടു ശ​ത​മാ​ന​മാ​ണ്. യ​ന്ത്ര ഉ​ത്​പാ​ദ​ന​ത്തി​ലെ കു​റ​വ് 21.9 ശ​ത​മാ​നം കു​റ​ഞ്ഞു. ത​ലേ ഒ​ക്ടോ​ബ​റി​ൽ 16.9 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്. മൂ​ല​ധ​ന​നി​ക്ഷേ​പം കു​റ​യു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് യ​ന്ത്ര​നി​ർ​മാ​ണ​ത്തി​ലെ ഇ​ടി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.