ഇ​പ്പോ​ൾ വ​ള​ർ​ച്ച 4.3% : നൊ​മു​റ
Friday, December 13, 2019 12:01 AM IST
സിം​ഗ​പ്പൂ​ർ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച ഇ​നി​യും കു​റ​യു​മെ​ന്നു ജാ​പ്പ​നീ​സ് ധ​ന​കാ​ര്യ സേ​വ​ന ക​ന്പ​നി നൊ​മു​റ. ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ലെ ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 4.3 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് നൊ​മു​റ വി​ല​യി​രു​ത്തി. 2020 ജ​നു​വ​രി- മാ​ർ​ച്ചി​ൽ വ​ള​ർ​ച്ച 4.7 ശ​ത​മാ​ന​മേ ആ​കു എ​ന്ന് അ​വ​ർ പ​റ​യു​ന്നു.

2019-20 ധ​ന​കാ​ര്യ​വ​ർ​ഷം 4.7 ശ​ത​മാ​ന​വും 2020-21 ൽ 5.7 ​ശ​ത​മാ​ന​വും ജി​ഡി​പി വ​ള​ർ​ച്ച​യാ​ണു നൊ​മു​റ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച സം​ബ​ന്ധി​ച്ചു പു​റ​ത്തു വ​ന്ന​വ​യി​ൽ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട നി​ഗ​മ​ന​മാ​ണി​ത്. റി​സ​ർ​വ് ബാ​ങ്ക് അ​ഞ്ചു ശ​ത​മാ​ന​വും ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക് 5.1 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യാ​ണ് 2019-20 ൽ ​ഇ​ന്ത്യ​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഐ​എം​എ​ഫും ലോ​ക ബാ​ങ്കും അ​വ​രു​ടെ പു​തി​യ വി​ല​യി​രു​ത്ത​ൽ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​ടെ ദൗ​ർ​ബ​ല്യം തു​ട​രു​ന്ന​തു​മൂ​ലം വാ​യ്പ ല​ഭ്യ​ത കു​റ​ഞ്ഞ​തു വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​മാ​യി നൊ​മു​റ വി​ല​യി​രു​ത്തി. വ​ള​ർ​ച്ച തി​രി​ച്ചു പി​ടി​ക്കാ​നും വൈ​കും. 2021 ക​ല​ണ്ട​ർ വ​ർ​ഷം പോ​ലും 6.5 ശ​ത​മാ​നം വ​ള​ർ​ച്ച​യേ അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ.


2019-20 ന്‍റെ ഒ​ന്നാം ത്രൈ​മാ​സ​ത്തി​ൽ അ​ഞ്ചും ര​ണ്ടാം ത്രൈ​മാ​സ​ത്തി​ൽ 4.5 ഉം ​ശ​ത​മാ​ന​മാ​ണു വ​ള​ർ​ച്ച​യെ​ന്ന് ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (എ​ൻ​എ​സ്ഒ) അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടാം ത്രൈ​മാ​സ വ​ള​ർ​ച്ച​യു​ടെ ക​ണ​ക്ക് പു​റ​ത്തു വ​ന്ന​ശേ​ഷം ഐ​എം​എ​ഫി​ന്‍റെ​യും ലോ​ക ബാ​ങ്കി​ന്‍റെ​യും നി​ഗ​മ​ന​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. 2018-19-ൽ 6.8 ​ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ് ഇ​ന്ത്യ. ഇ​വി​ടെ നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​ത്തി​നു താ​ഴേ​ക്കു വ​ള​ർ​ച്ച പോ​യാ​ൽ ഇ​ന്ത്യ​യു​ടെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി​യേ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.