ഓഹരികൾ കുതിപ്പിൽ
ഓഹരികൾ കുതിപ്പിൽ
Saturday, December 14, 2019 12:16 AM IST
മും​ബൈ: ആ​ഗോ​ള​സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ ഓ​ഹ​രി​ക​ൾ കു​തി​ച്ചു. സെ​ൻ​സെ​ക്സ് 428 പോ​യി​ന്‍റ് (1.05 ശ​ത​മാ​നം) ഉയർന്ന് 41,009.71 ലെ​ത്തി. നി​ഫ്റ്റി 114.9 പോ​യി​ന്‍റ് (0.96 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 12,086.7 ലെ​ത്തി.

അ​മേ​രി​ക്ക - ചൈ​ന വ്യാ​പാ​ര​ത​ർ​ക്കം തീ​രു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​തും ബ്രി​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൻ വ​ർ​ധി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തു​മാ​ണു വി​പ​ണി​യെ ഉ​ത്തേ​ജി​പ്പി​ച്ച​ത്. യു​എ​സ്-​ചൈ​ന ധാ​ര​ണ ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 65.19 ഡോ​ള​റി​ലേ​ക്കു ക​യ​റാ​ൻ സ​ഹാ​യി​ച്ചു.


ബോ​റി​സ് ജോ​ൺ​സ​ന്‍റെ വി​ജ​യം ബ്രെ​ക്സി​റ്റ് വേ​ഗം ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കി. ഇ​തേ​ത്തു​ട​ർ​ന്നു പൗ​ണ്ടി​നു നി​ര​ക്കു​കൂ​ടി. പൗ​ണ്ട് നി​ര​ക്ക് 94.73 രൂ​പ​യി​ലേ​ക്കു​യ​ർ​ന്നു.

ബ്രി​ട്ടീ​ഷ് ഓ​ഹ​രി സൂ​ചി​ക എ​ഫ്ടി​എ​സ്ഇ ര​ണ്ടു​ശ​ത​മാ​നം ഉ​യ​ർ​ച്ച കാ​ണി​ച്ചു. യൂ​റോ​പ്യ​ൻ സൂ​ചി​ക​ക​ളും നേ​ട്ട​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.