അവശ്യമരുന്നുകളുടെ വില 50% കൂട്ടി
അവശ്യമരുന്നുകളുടെ വില 50% കൂട്ടി
Saturday, December 14, 2019 11:51 PM IST
ന്യൂ​ഡ​ൽ​ഹി: ക്ഷ​യം, മ​ല​ന്പ​നി, കു​ഷ്ഠം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 12 അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ വി​ല കു​ത്ത​നേ കൂ​ട്ടി. ഈ 12 ​മ​രു​ന്നു​ക​ളു​ടെ 21 വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ൾ​ക്കാ​ണ് 50 ശ​ത​മാ​നം വി​ല​വ​ർ​ധ​ന അ​നു​വ​ദി​ച്ച​ത്.

നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) ഇ​താ​ദ്യ​മാ​ണ് വി​ല നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് വി​ല ഇ​ത്ര​യും കൂ​ട്ടാ​ൻ അ​നു​വ​ദി​ച്ച​ത്. ഈ ​മ​രു​ന്നു​ക​ൾ​ക്കു വേ​ണ്ട പ്ര​ധാ​ന രാ​സ​സം​യു​ക്ത​ങ്ങ​ൾ​ക്ക് (ആ​ക്‌​ടീ​വ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഗ്രീ​ഡി​യ​ന്‍റ്സ് - എ​പി​ഐ) വി​ല കൂ​ടി​യ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ​ടി. ചൈ​ന​യി​ലാ​ണ് ഭൂ​രി​ഭാ​ഗം രാ​സ​സം​യു​ക്ത​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.

വി​ല കൂ​ട്ടാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ മ​രു​ന്നു​ക​ൾ കി​ട്ടാ​താ​വു​ക​യാ​വും ഫ​ല​മെ​ന്ന് എ​ൻ​പി​പി​എ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ക്ഷ​യ​ത്തി​നു​ള്ള ബി​സി​ജി വാ​ക്സി​ന്‍റെ വി​ല ഓ​രോ ഡോ​സി​നും 8.75 രൂ​പ​യാ​യി. ഡി​ഫ്തീ​രി​യ, വാ​ത​പ്പ​നി, സി​ഫി​ലി​സ്, ബാ​ക്‌​ടീ​രി​യാ​ബാ​ധ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കു​ള്ള ബെ​ൻ​സാ​തൈ​ൻ ബെ​ൻ​സൈ​ൽ പെ​നി​സി​ലി​ൻ പാ​യ്ക്ക​റ്റി​ന് 17.84 രൂ​പ​യാ​യി. മ​ലേ​റി​യ രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ക്ലോ​റോ​കി​ൻ ഗു​ളി​ക ഒ​ന്നി​ന് 1.16 രൂ​പ​യാ​യി.


കു​ഷ്ഠ​രോ​ഗി​ക​ൾ​ക്കു വേ​ണ്ട ഡാ​പ്സോ​ൺ ഗു​ളി​ക​യു​ടെ വി​ല 35 പൈ​സ​യാ​ക്കി. ഹൃ​ദ്രോ​ഗം, ക​ര​ൾ​രോ​ഗം, കി​ഡ്നി രോ​ഗം മു​ത​ലാ​യ​വ​മൂ​ലം ശ​രീ​ര​ത്തി​ൽ ദ്രാ​വ​കം വ​ർ​ധി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ഫ്യൂ​റോ​സെ​മൈ​ഡ് ഗു​ളി​ക ഒ​ന്നി​ന് 74 പൈ​സ​യാ​ക്കി.

ബാ​ക്‌​ടീ​രി​യ​ക​ളും മ​റ്റും ബാ​ധി​ച്ചാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ട്രോ​നി​ഡാ​സോ​ൾ, കോ-​ട്രി​മോ​ക്സാ​സോ​ൾ, അ​ല​ർ​ജി​ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന ഫെ​നി​റാ​മൈ​ൻ, കു​ഷ്ഠ​രോ​ഗ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലോ​ഫാ​സി​മൈ​ൻ, ചി​ല​യി​നം കാ​ൻ​സ​ർ ചി​കി​ത്സ​യി​ലും അ​ല​ർ​ജി ചി​കി​ത്സ​യി​ലും ഉ​പ​യോ​ഗി​ക്കു​ന്ന പ്രെ​ഡ്നി​സോ​ളോ​ൺ, വി​റ്റാ​ൻ സി ​വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​സ്കോ​ർ​ബി​ക് ആ​സി​ഡ് തു​ട​ങ്ങി​യ​വ​യ്ക്കും വി​ല കൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.