ബോ​ബി ഹെ​ലി-​ടാ​ക്സി സ​ർ​വീ​സ് ഇ​ന്ന് ആ​രം​ഭി​ക്കും
Monday, January 13, 2020 11:24 PM IST
കൊ​​​ച്ചി: ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ സം​​​രം​​​ഭ​​​മാ​​​യ ബോ​​​ബി ഹെ​​​ലി-​​​ടാ​​​ക്സി സ​​​ർ​​​വീ​​​സ് ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി​​​യി​​​ൽ രാ​​​വി​​​ലെ 9.30-നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ​​​വി​​​ടെ​​​യും ചു​​​രു​​​ങ്ങി​​​യ ചെ​​​ല​​​വി​​​ൽ ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​ൽ അ​​​നാ​​​യാ​​​സം പ​​​റ​​​ന്നെ​​​ത്താ​​​ൻ ബോ​​​ബി ഹെ​​​ലി ടാ​​​ക്സി സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. കൂ​​​ടാ​​​തെ ലോ​​​ഞ്ചിം​​​ഗ് ഓ​​​ഫ​​​റാ​​​യി ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ബോ​​​ബി ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്ക് വ​​​രാനോ റി​​​സോ​​​ർ​​​ട്ടി​​​ൽനി​​​ന്ന് പോ​​​കാ​​​നോ സൗ​​​ജ​​​ന്യ​​​മാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ല​​​ഭ്യ​​​മാ​​​ക്കും.

ഗോ​​​വ, ഊ​​​ട്ടി, ഗി​​​ർ, മ​​​നാ​​​ലി, ചാ​​​യി​​​ൽ (ഷിം​​​ല), ഭിം​​​താ​​​ൾ, നൈ​​​നി​​​ത്താ​​​ൾ, റാ​​​ണി​​​ഘട്ട്, കോ​​​ർ​​​ബെ​​​റ്റ് നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക്, ഉ​​​ദ​​​യ്പുർ, ജ​​​യ്പുർ, ആ​​​ൽ​​​വ​​​ബാ​​​ദ്, ഖ​​​ജു​​​രാ​​​ഹോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​ള്ള ബോ​​​ബി ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ട​​​ൻ ബോ​​​ബി ഹെ​​​ലി ടാ​​​ക്സി പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കും.​​​


തു​​​ട​​​ക്ക​​​ത്തി​​​ൽ ഒ​​​രെ​​​ണ്ണ​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ത്ത് ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളാ​​​ണ് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. 250 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​ലേ​​​ക്കു നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്.
ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ് ഹോ​​​ൾ​​​ടൈം ഡ​​​യ​​​റ​​​ക്ട​​​ർ ജി​​​സോ ബേ​​​ബി, ബോ​​​ബി ഹെ​​​ലി ടാ​​​ക്സി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന എ​​​ൻ​​​ഹാ​​​ൻ​​​സ് ഏ​​​വി​​​യേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഹെ​​​ഡ് ജോ​​​ണ്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.