മൊ​ത്തവി​ല​യി​ലും വ​ലി​യ കു​തി​പ്പ്
മൊ​ത്തവി​ല​യി​ലും വ​ലി​യ കു​തി​പ്പ്
Tuesday, January 14, 2020 11:29 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം മൊ​ത്ത വി​ലസൂ​ചി​ക (ഡ​ബ്ല്യു​പി​ഐ) ആ​ധാ​ര​മാ​യു​ള്ള വി​ല​ക്ക​യ​റ്റ നി​ര​ക്കി​ലും വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​ക്കി. ന​വം​ബ​റി​ലെ 0.58 ശ​ത​മാ​ന​ത്തി​ൽനി​ന്നു ഡി​സം​ബ​റി​ലെ മൊ​ത്തവി​ല​ക്ക​യ​റ്റം 2.59 ശ​ത​മാ​ന​മാ​യി.

ഏ​ഴു​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ഡി​സം​ബ​റി​ൽ ചി​ല്ല​റവി​ല​ക്ക​യ​റ്റം 7.35 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു. ചി​ല്ല​റ വി​ല സൂ​ചി​ക​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യ്ക്കു 45 ശ​ത​മാ​നം പ​ങ്കു​ണ്ട്. മൊ​ത്തവി​ല സൂ​ചി​ക​യി​ൽ അ​വ​യ്ക്ക് 15 ശ​ത​മാ​നം പ​ങ്കേ ഉ​ള്ളൂ. മൊ​ത്ത​വി​ല സൂ​ചി​ക​യി​ൽ ഉ​ത്പാ​ദ​ക​ർ മൊ​ത്തവി​ല്പ​ന​ക്കാ​രി​ൽനി​ന്ന് ഈ​ടാ​ക്കു​ന്ന വി​ല​യാ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ക. ചി​ല്ല​റ വി​ല സൂ​ചി​ക​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ഓ​രോ​ന്നി​നും ന​ൽ​കു​ന്ന വി​ല ഉ​ൾ​പ്പെ​ടു​ത്തു​ന്നു. ഇ​തു​മൂ​ലം ചി​ല്ല​റ വി​ല​ക്ക​യ​റ്റം എ​പ്പോ​ഴും മൊ​ത്ത വി​ല​ക്ക​യ​റ്റ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കും.


മൊ​ത്ത വി​ല സൂ​ചി​ക​യി​ൽ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 13.24 ശ​ത​മാ​ന​മാ​യി. ഇ​തി​ൽത​ന്നെ സ​വാ​ള​യു​ടേ​ത് 455.8 ശ​ത​മാ​ന​മാ​ണ്. പ​ച്ച​ക്ക​റി​ക​ളു​ടേ​ത് 69.69 ശ​ത​മാ​ന​വും.ചി​ല്ല​റ​വി​ല​ക്ക​യ​റ്റ​വും മൊ​ത്ത വി​ല​ക്ക​യ​റ്റ​വും ഒ​രേ​പോ​ലെ വ​ർ​ധി​ക്കു​ന്ന​ത് വി​ല​ക്ക​യ​റ്റം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നു കാ​ണി​ക്കു​ന്നു.

ഭ​ക്ഷ്യേ​ത​ര വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം 7.72 ശ​ത​മാ​ന​മാ​യി കൂ​ടി. ത​ലേ​മാ​സം ഇ​ത് 1.93 ശ​ത​മാ​ന​മാ​യി​രു​ന്നു. ഫാ​ക്‌​ട​റി ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം 6.89 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. മ​റ്റു​ള്ള​വ​യു​ടെ വി​ല​യി​ൽ 0.25 ശ​ത​മാ​നം ഇ​ടി​വു​ണ്ട്.

വി​ല​ക്ക​യ​റ്റം നി​യ​ന്ത്ര​ണംവി​ട്ടു ക​യ​റു​ന്ന​ത് ബ​ജ​റ്റ് ക​ണ​ക്കു​ക​ൾ തെ​റ്റി​ക്കും. ഒ​പ്പം പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത പൂ​ർ​ണ​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.