കെ​എ​ല്‍​എ​ഫ് വെ​ളി​ച്ചെ​ണ്ണ​യ്ക്കെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഹാ​ജ​രാ​ക​ണം
കെ​എ​ല്‍​എ​ഫ് വെ​ളി​ച്ചെ​ണ്ണ​യ്ക്കെ​തി​രേ  വ്യാ​ജ​പ്ര​ചാ​ര​ണം:  എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഹാ​ജ​രാ​ക​ണം
Saturday, January 25, 2020 11:29 PM IST
കൊ​​​​ച്ചി: കെ​​​​എ​​​​ല്‍​എ​​​​ഫ് നി​​​​ര്‍​മ​​​​ല്‍ വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യ്ക്കെ​​​​തി​​​​രേ യു​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് കെ​​​​എ​​​​ല്‍​എ​​​​ഫ് നി​​​​ര്‍​മ​​​​ല്‍ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ള്‍ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം ചീ​​​​ഫ് ജു​​​​ഡീ​​​ഷ​​​​ല്‍ മ​​​​ജി​​​​സ്ട്രേ​​​​ട്ട് ക​​​ണ്ടെ​​​ത്തി. തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മാ​​​​ര്‍​ച്ച് 21ന് ​​​​എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ളോ​​​​ടു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ മ​​​​ജി​​​​സ്ട്രേ​​​​ട്ട് പി.​​​​പി.​ പ്രി​​​​യാ ച​​​​ന്ദ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

2019 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 20ന് ​​​​യു​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലി​​​​ല്‍ അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്ത വീ​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് കെ​​​​എ​​​​ല്‍​എ​​​​ഫ് നി​​​​ര്‍​മ​​​​ല്‍ കോ​​​​ക്കോ​​​​നാ​​​​ട് വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യി​​​​ല്‍ മാ​​​​യ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ല്‍ മെ​​​​ഴു​​​​കി​​​​ന്‍റെ അം​​​​ശ​​​​മു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​ന്‍ ശി​​​​ക്ഷാ​​​​നി​​​​യ​​​​മം 500 വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ശി​​​​ക്ഷ വി​​​​ധി​​​​ക്കാ​​​​വു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള കു​​​​റ്റ​​​​മാ​​​​ണ് എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ള്‍ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ നി​​​​രീ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ഫാ​​​​റ്റി ആ​​​​സി​​​​ഡു​​​​ക​​​​ളു​​​​ടെ ത​​​​ന്മാ​​​​ത്ര​​​​ക​​​​ളാ​​​​ണ് വെ​​​​ളി​​​​ച്ചെ​​​​ണ്ണ​​​​യു​​​​ടെ ഉ​​​​ള്ള​​​​ട​​​​ക്കം. താ​​​​പ​​​​നി​​​​ല 25 ഡി​​​​ഗ്രി സെ​​​​ല്‍​ഷസി​​​​ല്‍നി​​​​ന്നു താ​​​​ഴേ​​​​ക്കു പോ​​​​കു​​​​മ്പോ​​​​ള്‍ ഈ ​​​​ഫാ​​​​റ്റി ആ​​​​സി​​​​ഡു​​​​ക​​​​ള്‍ ക​​​​ട്ട പി​​​​ടി​​​​ക്കാ​​​​ന്‍ തു​​​​ട​​​​ങ്ങു​​​​ന്നു. പി​​​​ന്നീ​​​​ട് ഇ​​​​വ ചെ​​​​റി​​​​യ ഗോ​​​​ള​​​​ങ്ങ​​​​ളാ​​​​യി (ഗ്രാ​​​​ന്യൂ​​​​ള്‍​സ്) താ​​​​ഴേ​​​​യ്ക്ക​​​​ടി​​​​യു​​​​ന്നു. ഇ​​​​ങ്ങ​​​​നെ രൂ​​​​പ​​​​പ്പെ​​​​ട്ട ഖ​​​​ര​​​​വ​​​​സ്തു​​​​വി​​​​നെ​​​​യാ​​​​ണ് പാ​​​​ര​​​​ഫി​​​​ന്‍ വാ​​​​ക്സ് എ​​​​ന്നു കാ​​​​ണി​​​​ച്ചു വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് കെ​​​​എ​​​​ല്‍​എ​​​​ഫ് നി​​​​ര്‍​മ​​​​ല്‍ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പോ​​​​ള്‍ ഫ്രാ​​​​ന്‍​സി​​​​സ് പ​​​​റ​​​​ഞ്ഞു. ശു​​​​ദ്ധ​​​​മാ​​​​യ വെ​​​​ളി​​​​ച്ചെ​​​​ണ്ണ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളെ​​​​ന്നു പേ​​​​രുകേ​​​​ട്ട കെ​​​​എ​​​​ല്‍​എ​​​​ഫി​​​​ന്‍റെ വി​​​​ല്‍​പ​​​​ന​​​​യി​​​​ല്‍ വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം മൂ​​​ലം ഗ​​​​ണ്യ​​​​മാ​​​​യ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ക​​​​മ്പ​​​​നി നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.