വില കുതിച്ചു; വ്യവസായ വളർച്ച ഇടിഞ്ഞു
Wednesday, February 12, 2020 11:29 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ വി​ല​ക്ക​യ​റ്റം ശ​മ​ന​മി​ല്ലാ​തെ മു​ന്നോ​ട്ട്; വ്യ​വ​സാ​യ​വ​ള​ർ​ച്ച വീ​ണ്ടും പി​ന്നോ​ട്ട്.
ജ​നു​വ​രി​യി​ൽ ചി​ല്ല​റ​വി​ല്പ​ന വി​ല​ക്ക​യ​റ്റം ആ​റു​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ല​യാ​യ 7.59 ശ​ത​മാ​ന​മാ​യി. ഡി​സം​ബ​റി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യാ​ക​ട്ടെ 0.3 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

ചി​ല്ല​റ​വി​ല്പ​ന​വി​ല സൂ​ചി​ക (സി​പി​ഐ) ആ​ധാ​ര​മാ​ക്കി​യാ​ണു ചി​ല്ല​റ വി​ല​ക്ക​യ​റ്റം ക​ണ​ക്കാ​ക്കു​ന്ന​ത്. ക്ഷാ​മ​ബ​ത്ത നി​ർ​ണ​യം മു​ത​ൽ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യ​ത്തി​നു വ​രെ ആ​ധാ​ര​മാ​ക്കു​ന്ന​ത് ഇ​താ​ണ്.

വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക (ഐ​ഐ​പി) ആ​ധാ​ര​മാ​ക്കി​യു​ള്ള വ്യ​വ​സാ​യ വ​ള​ർ​ച്ച​ക്ക​ണ​ക്ക് ന​വം​ബ​റി​ൽ ചെ​റി​യ ഉ​യ​ർ​ച്ച (1.8 ശ​ത​മാ​നം) കാ​ണി​ച്ചി​രു​ന്നു. അ​ത് അ​ട​ക്കം ഏ​ഴു സൂ​ച​ക​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ന്പ​ത്തി​ക ഉ​ണ​ർ​വി​ന്‍റെ പു​തു​നാ​ന്പു​ക​ൾ കാ​ണാ​നു​ണ്ടെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ​ത്. പ​ക്ഷേ, ആ​ശ്വ​സി​ക്കാ​ൻ വ​ക​യാ​യി​ല്ലെ​ന്നു ഡി​സം​ബ​റി​ലെ ക​ണ​ക്ക് കാ​ണി​ച്ചു.

ഭ​ക്ഷ്യ വി​ല​ക്ക​യ​റ്റം ത​ന്നെ​യാ​ണു ചി​ല്ല​റ​വി​ല​ക്ക​യ​റ്റ​ത്തെ നി​യ​ന്ത്ര​ണാ​തീ​ത​മാ​ക്കി​യ​ത്. 2014 മേ​യി​ലെ 8.33 ശ​ത​മാ​നം ക​ഴി​ഞ്ഞാ​ലു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക​യ​റ്റ​മാ​ണി​ത്. 2014-ൽ ​ക്രൂ​ഡ് ഓ​യി​ൽ വി​ല 115 ഡോ​ള​റാ​യി​രു​ന്നു; ഇ​പ്പോ​ൾ 55 ഡോ​ള​റും. ക്രൂ​ഡ് വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യ​പ്പോ​ഴും വി​ല​ക്ക​യ​റ്റം പ​രി​ധി​ക​ട​ക്കു​ന്നു.

2019 ജ​നു​വ​രി​യി​ൽ 1.97 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ചി​ല്ല​റ​വി​ല​ക്ക​യ​റ്റം. അ​ന്നു ഭ​ക്ഷ്യ​വി​ല 2.24 ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു. ഇ​പ്പോ​ഴാ​ക​ട്ടെ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 13.63 ശ​ത​മാ​ന​മാ​യി കു​തി​ച്ചു​ക​യ​റി. ഡി​സം​ബ​റി​ലെ 14.19 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു ചെ​റി​യ കു​റ​വു​ള്ള​താ​ണ് ആ​ശ്വാ​സം. പ​ച്ച​ക്ക​റി വി​ല 50.19 ശ​ത​മാ​ന​വും പ​യ​ർ​വ​ർ​ഗ വി​ല 16.71 ശ​ത​മാ​ന​വും മാം​സ-​മ​ത്സ്യ വി​ല 10.5 ശ​ത​മാ​ന​വും മു​ട്ട​വി​ല 10.41 ശ​ത​മാ​ന​വും കൂ​ടി.


ഭ​ക്ഷ്യ-​ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ ശേ​ഷ​മു​ള്ള കാ​ത​ൽ വി​ല​ക്ക​യ​റ്റം 4.1 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​ർ​ന്നു. ഡി​സം​ബ​റി​ൽ ഇ​ത് 3.75 ശ​ത​മാ​ന​മാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ സ​ർ​വീ​സും റെ​യി​ൽ​വേ ചാ​ർ​ജും മ​റ്റും കൂ​ടി​യ​താ​ണു കാ​ത​ൽ​വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ക്കി​യ​ത്.ചി​ല്ല​റ​വി​ല​ക്ക​യ​റ്റം നാ​ലു​ശ​ത​മാ​നം (കു​റ​ഞ്ഞാ​ൽ ര​ണ്ടും കൂ​ടി​യാ​ൽ ആ​റും ശ​ത​മാ​നം) എ​ന്ന​തോ​തി​ൽ നി​ൽ​ക്ക​ണ​മെ​ന്നാ​ണു ഗ​വ​ൺ​മെ​ന്‍റ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തി​നു​ത​ക്ക രീ​തി​യി​ൽ പ​ണ​ന​യം ഉ​ണ്ടാ​ക്കാ​നാ​ണു റി​സ​ർ​വ് ബാ​ങ്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തും. ഇ​പ്പോ​ൾ ആ ​പ​രി​ധി തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്ക​പ്പെ​ടു​ന്നു.

തു​ട​ർ​ച്ച​യാ​യ മൂ​ന്നു​മാ​സം ചു​രു​ങ്ങി​യ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം ന​വം​ബ​റി​ൽ അ​ല്പം ഉ​യ​ർ​ന്ന​തി​ൽ ആ​ശ്വാ​സം കാ​ണാ​നി​ല്ലെ​ന്നാ​ണു ഡി​സം​ബ​ർ ക​ണ​ക്കു കാ​ണി​ച്ച​ത്. ഓ​ഗ​സ്റ്റി​ൽ 1.4, സെ​പ്റ്റം​ബ​റി​ൽ 4.6, ഒ​ക്ടോ​ബ​റി​ൽ നാ​ലു ശ​ത​മാ​നം എ​ന്നി​ങ്ങ​നെ വ്യ​വ​സാ​യ ഉ​ത്പാ​ദ​നം താ​ഴോ​ട്ടു​പോ​യി. ന​വം​ബ​റി​ൽ 1.8 ശ​ത​മാ​നം​കൂ​ടി. ഇ​പ്പോ​ൾ ഡി​സം​ബ​റി​ൽ 0.3 ശ​ത​മാ​നം താ​ണു. ഫാ​ക്ട​റി ഉ​ത്പാ​ദ​നം 1.2 ശ​ത​മാ​ന​വും വൈ​ദ്യു​തി ഉ​ത്പാ​ദ​നം 0.1 ശ​ത​മാ​ന​വും താ​ണു. യ​ന്ത്ര നി​ർാ​ണം 18.2 ശ​ത​മാ​ന​മാ​ണു താ​ണ​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് 6.7 ശ​ത​മാ​നമാ​ണ് ഇ​ടി​വ്.

ഏ​പ്രി​ൽ-​ഡി​സം​ബ​ർ ഒ​ന്പ​തു​ മാ​സം വ​ള​ർ​ച്ച വെ​റും 0.5 ശ​ത​മാ​ന​മാ​ണ്. ത​ലേ​വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത് 4.7 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു വ​ള​ർ​ച്ച.

കൊ​റോ​ണ വൈ​റ​സ് മൂ​ലം ചൈ​നീ​സ് ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​തും അ​വി​ടെ​നി​ന്നു ഘ​ട​ക​ങ്ങ​ൾ വ​രാ​ത്ത​തും ജ​നു​വ​രി മു​ത​ലു​ള്ള ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ഇ​തു വാ​ർ​ഷി​ക​വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച പ്ര​തീ​ക്ഷ​ക​ൾ തി​രു​ത്താ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.